Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌ട്രൈക്കര്‍ ഗോളിയായെത്തി!! ഷൂട്ടൗട്ടിലെ സാഹസത്തിനു പിന്നില്‍... ബംഗാള്‍ കോച്ച് വെളിപ്പെടുത്തുന്നു

കൊല്‍ക്കത്ത: കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുന്‍ ചാംപ്യന്‍മാരായ ബംഗാളിനെ മലര്‍ത്തിയടിച്ച് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. അധികസമയത്തേക്കും പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളിയില്‍ കോരളം 4-2നു ബംഗാളിനെ തുരത്തുകയായിരുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ കേരളത്തിന്റെ വിജയം മതിമറന്ന് ആഘോഷിക്കുമ്പോള്‍ ബംഗാള്‍ ആരാധകര്‍ കലിപ്പിലും നിരാശയിലുമാണ്. ബംഗാള്‍ കോച്ച് രഞ്ജന്‍ ചൗധരിയുടെ ഒരു അപ്രതീക്ഷിത തീരുമാനമാണ് ഇതിനു കാരണം.

1

ഷൂട്ടൗട്ടിലെ ആദ്യ മൂന്നു കിക്കുകളും കേരളം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബംഗാളിന്‍െ ആദ്യ കിക്ക് കേരള ഗോളി മിഥുന്‍ തടയുകയായിരുന്നു. ഇതോടെ നാലാമത്തെ കിക്ക് കേരളം ഗോളാക്കിയാല്‍ കേരളത്തിന് കപ്പ് ഉറപ്പായി. ഇതു ഗോളായില്ലെങ്കില്‍ മാത്രമേ ബംഗാളിനു നേരിയ സാധ്യതയുള്ളൂ. അപ്പോഴാണ് സ്ഥിരം ഗോള്‍കീപ്പര്‍ രജിത് മജുംദാറിനു പകരം അതുവരെ സ്‌ട്രൈക്കറായി കളിച്ച ക്യാപ്റ്റന്‍ കൂടിയായ ജിതേന്‍ മര്‍മു ഗോള്‍വല കാക്കാനെത്തിയത്. എന്നാല്‍ കേരള താരം എസ് സീസന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് മര്‍മുവിനെ സ്തബ്ധനാക്കി വലയ്ക്കുള്ളില്‍ തറഞ്ഞു കയറിയപ്പോള്‍ കേരളം ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു. നിര്‍ണാകമായ നാലാം കിക്കിന് മജുംദാറിനു പകരം മര്‍മുവിനെ ഗോളിയാക്കിയതാണ് ബംഗാള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനു വിശദീകരണവുമായി കോച്ച് ചൗധരി രംഗത്തു വന്നിരിക്കുകയാണ്.

ഒരു അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇത്തരമൊരു സാഹസത്തിനു തങ്ങള്‍ മുതിര്‍ന്നതെന്ന് ചൗധരി പറഞ്ഞു. ടീമിലെ മറ്റു താരങ്ങളുടെ കൂടി നിര്‍ദേശപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. നേരത്തേ ഇങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നില്ല. പെനല്‍റ്റികള്‍ തടുക്കാന്‍ മര്‍മുവിന് പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. ഷൂട്ടൗട്ടിലെ നിര്‍ണായക ഘട്ടത്തില്‍ മര്‍മുവിനെ ഗോളിയാക്കുന്നതിനോടു തനിക്കു യോജിപ്പില്ലായിരുന്നു. എന്നാല്‍ മര്‍മു ഗോളിയാവുമ്പോഴെല്ലാം പെനല്‍റ്റി തടുക്കാറുണ്ടെന്നും അല്ലെങ്കില്‍ കിക്കെടുക്കുന്നയാള്‍ പുറത്തേക്ക് അടിച്ചു പാഴാക്കാറുണ്ടെന്നും സഹതാരങ്ങള്‍ വാദിക്കുകയയയിരുന്നു. ഇത തുടര്‍ന്നാണ് അവസാന കിക്കിന് മര്‍മു ഗോളിയായതെന്നും കോച്ച് വിശദമാക്കി.

Story first published: Monday, April 2, 2018, 11:48 [IST]
Other articles published on Apr 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+