മെസിയെ വെല്ലും ഈ മലപ്പുറംകാരന്‍!അത്ഭുത ഗോള്‍ കണ്ട് ഞെട്ടിത്തരിച്ച് ആരാധകര്‍...വീഡിയോ കാണാം
മലപ്പുറം: പരിശീലനത്തിനിടെ ഗോള്‍ പോസ്റ്റിന് പിന്നില്‍ നിന്നും ഗോളടിക്കുന്ന ലയണല്‍ മെസിയുടെ വീഡിയോ കണ്ട് അമ്പരന്ന ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം സ്വദേശിയായ പയ്യന്റെ അത്ഭുത കോര്‍ണര്‍ കിക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് കായികലോകം.
മലപ്പുറം തുവ്വൂര്‍ സ്വദേശിയായ അന്‍ഷാദാണ് അത്ഭുതകരമായ കോര്‍ണര്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചിരിക്കുന്നത്. തുവ്വൂരിലെ ഗ്രൗണ്ടില്‍ നിന്നും അന്‍ഷാദിന്റെ സുഹൃത്ത് ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ മാസ്മരിക ഗോള്‍ കായികലോകത്ത് ചര്‍ച്ചയായത്.

പരിശീലനത്തിനിടെ സമാന രീതിയില്‍ ഗോളടിക്കുന്ന മെസിയുടെയും, നെയ്മറിന്റെയും വീഡിയോകള്‍ നേരത്തെ തന്നെ ഫുട്‌ബോള്‍ ആരാധകരെ അമ്പരിപ്പിച്ചിരുന്നു. പോസ്റ്റിന് പിന്നില്‍ നിന്നും ഗോളടിക്കാനുള്ള കഴിവ് മെസിക്കും നെയ്മറിനും മാത്രമല്ല, കിടിലന്‍ ഗോളടിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ നമ്മുടെ നാട്ടിലുമുണ്ട് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications