Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും... ഇത്തവണ ഞെട്ടിക്കും; ഉദ്ഘാടനമല്ല, അതുക്കും മേലെ സണ്ണി ഇഫക്ട്

കൊച്ചി: സണ്ണി ലിയോണ്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ കേരളം ആകെ ഇളകി മറിഞ്ഞു. പതിനായിരങ്ങളായിരുന്നു അന്ന് സണ്ണി ലിയോണിനെ കാണാന്‍ കൊച്ചി എംജി റോഡില്‍ തടിച്ചുകൂടിയത്.

മുന്‍ അശ്ലീല നടിയായ സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ പല സാംസ്‌കാരിക നായകന്‍മാരും വിമര്‍ശിച്ചിരുന്നു. എന്തിന് സണ്ണി ലിയോണിനെ പോലും അസഭ്യം പറഞ്ഞവര്‍ അക്കൂട്ടത്തില്‍ ഉണ്ട്.

എന്നാല്‍ അതുകൊണ്ടൊന്നും സണ്ണി ലിയോണ്‍ കേരളത്തെ വെറുക്കില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എങ്ങനെയാണോ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ വച്ചത്, അതുപോലെ സണ്ണിയും ഇറങ്ങുകയാണ് കേരളത്തിലേക്ക്....

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

അശ്ലീല സിനിമ രംഗത്ത് നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യന്‍ വംശജയായ സണ്ണി ലിയോണിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.

കേരളത്തില്‍ വന്നപ്പോള്‍

കേരളത്തില്‍ വന്നപ്പോള്‍

കേരളത്തില്‍ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തെത്തിയ സണ്ണി ലിയോണിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. പതിനായിരങ്ങളായിരുന്നു അന്ന് സണ്ണി ലിയോണിനെ കാണാന്‍ തടിച്ചുകൂടിയത്.

വീണ്ടും കേരളത്തിലേക്ക്

വീണ്ടും കേരളത്തിലേക്ക്

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ഏതെങ്കിലും മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനല്ല എന്നതാണ് സത്യം.

ബ്രാന്‍ഡ് അംബസഡര്‍

ബ്രാന്‍ഡ് അംബസഡര്‍

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സണ്ണി ലിയോണിനെ തിരഞ്ഞെടുത്തു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. അപ്പോള്‍ പിന്നെ സണ്ണിയ്ക്ക് കേരളത്തില്‍ വരാതെ പറ്റില്ലല്ലോ!

കേരള കോബ്രാസ്

കേരള കോബ്രാസ്

ഫുട്‌സാല്‍ ലീഗില്‍ കേരളത്തിന്റെ ടീം ആണ് കേരള കോബ്രാസ്. സണ്ണി ലിയോണ്‍ കേരള കോബ്രാസിന്റെ സഹ ഉടമയാണ് എന്ന വാര്‍ത്തകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രീമിയര്‍ ഫുട്‌സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം സീസണ്‍

രണ്ടാം സീസണ്‍

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ രണ്ടാം സീസണ്‍ സെപ്തംബര്‍ 15 ന് ആണ് തുടങ്ങുന്നത്. മുംബൈയില്‍ ആണ് ഉദ്ഘാടന മത്സരം. ബെംഗളൂരിവിലും മത്സരങ്ങൾ നടക്കുന്നുണ്ട്.

സെമിയും ഫൈനലും

സെമിയും ഫൈനലും

പ്രീമിയര്‍ ഫുട്‌സാലിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായില്‍ ആയിരിക്കും നടക്കുക. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ ആയിരിക്കും മത്സരങ്ങള്‍.

അഞ്ചുപേര്‍ ഫുട്‌ബോള്‍

അഞ്ചുപേര്‍ ഫുട്‌ബോള്‍

ഫുട്‌ബോളിന്റെ മറ്റൊരു മിനിയേച്ചര്‍ രൂപയാണ് ഫുട്‌സാല്‍ പ്രീമിയര്‍ ലീഗ്. ഓരോ ടീമിലും അഞ്ച് അംഗങ്ങള്‍ വീതം ആയിരിക്കും കളത്തിലിറങ്ങുക.

സണ്ണി ലിയോണ്‍ വരുമ്പോള്‍

സണ്ണി ലിയോണ്‍ വരുമ്പോള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് എന്നതും പ്രത്യേകതയാണ്. സണ്ണി ലിയോണ്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതോടെ ഫുട്‌സാലിനും കേരളത്തില്‍ വേരോട്ടം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തെപ്പറ്റി

കേരളത്തെപ്പറ്റി

കേരളത്തില്‍ ലഭിച്ച സ്വീകരണത്തില്‍ സണ്ണി ലിയോണ്‍ ഏറെ സന്തോഷവതിയാണ്. അടുത്തിടെ ഒരു ടിവി പരിപാടിയിലും സണ്ണി ലിയോണ്‍ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

Story first published: Saturday, September 9, 2017, 12:16 [IST]
Other articles published on Sep 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+