Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഛേത്രി തന്നെ ബെസ്റ്റ്... പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്, കേരളത്തിനും അംഗീകാരം

1

മുംബൈ: നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു കുതിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിക്ക് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് ഛേത്രിയെ തേടിയെത്തിയത്. മുംബൈയില്‍ നടന്ന എഐഎഫ്എഫിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണ് 2017ലെ മികച്ച പുരുഷ താരമായി ഛേത്രിയെ തിരഞ്ഞെടുത്തത്. മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് കമലാ ദേവിക്കാണ്.

എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത് ഐഎസ്എല്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയുടെ 20കാരനായ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പയ്ക്കാണ്. വനിതകളിലെ എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് ഗോള്‍കീപ്പര്‍ ഇ പന്തോളിക്കു ലഭിച്ചു. മികച്ച ഗ്രാസ്‌റൂട്ട് ഡെവലപ്‌മെന്റ് പ്രോഗ്രാമിനുള്ള എഐഎഫ്എഫിന്റെ പുരസ്‌കാരം ഇത്തവണ ലഭിച്ചത് കേരള ഫുട്‌ബോള്‍ അസോസിയേഷനാണ്.

3

ദേശീയ ടീമിനു വേണ്ടിയും തന്റെ ക്ലബ്ബായ ബെംഗളൂരു എഫ്‌സിക്കു വേണ്ടിയും മിന്നുന്ന പ്രകടനമാണ് 2017ല്‍ ഛേത്രി കാഴ്ചവച്ചത്. ബെംഗളൂരുവിനൊപ്പം ഐഎസ്എല്ലില്‍ റണ്ണറപ്പായ അദ്ദേഹം പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ ജേതാക്കളാവുകയും ചെയ്തു. 2019ലെ ഏഷ്യന്‍ കപ്പിലേക്ക് ഇന്ത്യക്കു യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും ഛേത്രിക്കു സാധിച്ചു.

Story first published: Monday, July 23, 2018, 16:16 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+