Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ച കാര്യം ഓര്‍മ്മിപ്പിക്കരുത്! സഹതാരങ്ങളോട് ഛേത്രി; കാരണം എന്താണെന്ന് അറിയാം

ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഇതിഹാസ താരവുമാണ് സുനില്‍ ഛേത്രി. 40കാരനായ സുനില്‍ ഛേത്രി കഴിഞ്ഞിടെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കിയത്. 94 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത താരവും നായകനുമാണ് ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോളിനെ കൂടുതല്‍ ആരാധകരോടടിപ്പിക്കാന്‍ വലിയ ശ്രമം നടത്തിയ താരമാണ് ഛേത്രി.

കഴിഞ്ഞിടെയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരവധി നല്ല ഓര്‍മകള്‍ സമ്മാനിച്ചാണ് ഛേത്രിയുടെ പടിയിറക്കം. അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കിയെങ്കിലും ഐഎസ്എല്ലില്‍ അദ്ദേഹം സജീവമാണ്. ബംഗളൂരു എഫ്‌സിക്കൊപ്പം അദ്ദേഹം കളിക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച വിവരം ഓര്‍മിപ്പിക്കല്ലെന്ന് അദ്ദേഹം സഹതാരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയാം.

വിരമിച്ചത് ഓര്‍ക്കാന്‍ ഇഷ്ടമല്ല

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ വൈകാരികമായ കണ്ടിരുന്ന താരങ്ങളിലൊരാളാണ് സുനില്‍ ഛേത്രി. അതുകൊണ്ടുതന്നെ അദ്ദേഹം വിരമിച്ചത് വളരെ നിരാശയോടെയാണ്. ഛേത്രിയെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അഴിച്ചുവെന്നത് ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ബംഗളൂരുവിലെ സഹതാരങ്ങളോട് വിരമിച്ചുവെന്ന് ഓര്‍മ്മിപ്പിക്കല്ലെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ബംഗളൂരുവിലെ സഹതാരങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്.

'എന്റെ ടീമിനൊപ്പം ആറ് ദേശീയ താരങ്ങളുണ്ട്. അവര്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള കഥകള്‍ എന്നോട് വന്ന് പറയും. ഇപ്പോള്‍ അത് കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ അവരോട് വായടക്കാന്‍ പറയും. എനിക്ക് വിരമിച്ച കാര്യം ഉള്‍ക്കൊള്ളാന്‍ സമയം ആവശ്യമാണ്. ഞാന്‍ അത്ര ശാന്തനായ ആളല്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല' സുനില്‍ ഛേത്രി പറഞ്ഞു. ഇന്ത്യന്‍ ടീമിനോട് ഛേത്രിക്കുള്ള ആഴത്തിലുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് പറയാം.

sunil chhetri

ബംഗളൂരുവിനൊപ്പം കളി തുടരണം

ബംഗളൂരു എഫ്‌സിക്കായി ഇനിയും കളിക്കണം. അവര്‍ക്ക് എത്രത്തോളം എന്നെ ആവശ്യമുണ്ടോ അത്രത്തോളം കളിക്കും. ക്ലബ്ബിനൊപ്പം കഴിയുന്നിടത്തോളം ഞാന്‍ സന്തോഷവാനാണ്. ഞാന്‍ ടീമിന് ഒരു സംഭാവനയും ചെയ്യുന്നില്ലെന്ന് അവര്‍ക്ക് തോന്നുകയും ക്ലബ്ബിന് എന്നെക്കൊണ്ട് ആവശ്യമില്ലെന്ന് തോന്നുകയും ചെയ്യുന്ന സമയത്ത് ഞാന്‍ പോകും. ഈ സീസണില്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. നിലവില്‍ മുന്നിലാണ് ഞങ്ങള്‍. ഇനിയും സന്തോഷത്തോടെ കളി തുടരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഛേത്രി പറഞ്ഞു.

സുനില്‍ ഛേത്രിക്ക് പ്രായം 40 കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിന് മികച്ച ഫിറ്റ്‌നസുണ്ട്. ബംഗളൂരു എഫ്‌സി ഛേത്രിയുടെ മികവിനെ ഇപ്പോഴും പിന്തുണക്കുന്നുണ്ട്. പ്ലേയിങ് 11ല്‍ ഛേത്രിക്ക് നിര്‍ണ്ണായക റോള്‍ ഇപ്പോഴുമുണ്ട്. ഇനിയും രണ്ട് മൂന്ന് വര്‍ഷമെങ്കിലും കളി തുടരാന്‍ സുനില്‍ ഛേത്രിക്ക് സാധിച്ചേക്കും. എന്തായാലും ബംഗളൂരുവിനെ ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ ഛേത്രിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, October 4, 2024, 15:14 [IST]
Other articles published on Oct 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+