For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍ മാത്രമല്ല ഐപിഎല്ലിലും ഒരു കൈ നോക്കാം... ഏതു ടീമിനായി കളിക്കും? ഛേത്രി പറയുന്നു

ഐഎസ്എല്ലില്‍ ബെംഗളൂരു ടീമിന്റെ നായകനാണ് അദ്ദേഹം

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി ഇതിനകം മാറിക്കഴിഞ്ഞ താരമാണ് നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെയും നായകനായ അദ്ദേഹം തന്റെ ഫേവറിറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസി ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയിയാണ് താന്‍ കളിക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ ക്ലബ്ബ് ഏതെന്നു കോലി സൂചന നല്‍കിയത്.

chhetri

ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം കിട്ടിയാല്‍ ആര്‍ക്കു വേണ്ടി ഇറങ്ങാനാണ് ഇഷ്ടമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാനിപ്പോള്‍ ബാംഗ്ലൂര്‍ ബോയ് ആണ്. നിങ്ങളുടെ ചോദ്യത്തിന് ഇതു ഉത്തരം നല്‍കുമെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ഛേത്രിയുടെ മറുപടി. ഐപിഎല്ലില്‍ ബെംഗളൂരുവില്‍ നിന്നുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമെന്നാണ് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചത്.

നിലവില്‍ ഭാര്യയോടൊപ്പം ബെംഗളൂരുവില്‍ തന്നെയാണ് ഛേത്രി താമസിക്കുന്നത്. ബെംഗളൂരുവുമായി അദ്ദേഹത്തിന്റെ അടുപ്പത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. ആര്‍സിബിയുടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഛേത്രി. പരസ്പരം ആരാധിക്കുന്ന രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ പരിശീലന ക്യാംപ് ഛേത്രി സന്ദര്‍ശിച്ചിരുന്നു. കോലിയുമായി സൗഹൃദം പങ്കിട്ട അദ്ദേഹം ആര്‍സിബി താരങ്ങളെയെല്ലാം പരിചയപ്പെട്ട ശേഷമായിരുന്നു തിരിച്ചുപോയത്.

koh chhetri

ഐഎസ്്എല്ലിന്റെ കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ പുറത്തായെങ്കിലും ഛേത്രി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഗോളുകള്‍ നേടിയ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. എന്നാല്‍ തൊട്ടുമുമ്പത്തെ സീസണിലേതു പോലെ ഇത്തവണ ടീമിനെ ചാംപ്യന്‍മാരാക്കന്‍ ഛേത്രിക്കായില്ല. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലില്‍ എടിക്കെയോടു പരാജയപ്പെട്ട് ബെംഗളൂരു പുറത്താവുകയായിരുന്നു. ആദ്യപാദ സെമിയില്‍ 1-0ന് ജയിച്ചെങ്കിലും രണ്ടാം പാദത്തില്‍ 1-3ന് തോറ്റതോടെ ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന മോഹം പൊലിഞ്ഞു.

Story first published: Friday, March 20, 2020, 16:41 [IST]
Other articles published on Mar 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+