ഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രി

ബെംഗളൂരു: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരുടെ നിരയിലാണ് നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ സ്ഥാനം. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. മാത്രമല്ല നിലവില്‍ മല്‍സര രംഗത്തുള്ളവരില്‍ ലോക ഫുട്‌ബോളില്‍ തന്നെ ഏറ്റവുമധികം ഗോളുകള്‍ അടിച്ചുകൂട്ടിയ രണ്ടാമത്തെ താരവും ഛേത്രി തന്നെയാണ്.

വിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? കാരണം ഒന്നുമാത്രം... ചൂണ്ടിക്കാട്ടി പുജാര

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമേ ഇന്ത്യന്‍ നായകനു മുന്നിലുള്ളൂ. മറ്റൊരു ഇതിഹാസ താരമായ ലയണല്‍ മെസ്സി ഛേത്രിക്കും പിന്നിലാണെന്നതാണ് കൗതുകകരം. ഫുട്‌ബോളിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു കായിക ഇനത്തില്‍ റൊണാള്‍ഡോയും മെസ്സിയെയും തനിക്കു പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഛേത്രി പറയുന്നു.

ആരാധകന്റെ ചോദ്യം

ആരാധകന്റെ ചോദ്യം

ട്വിറ്ററിലൂടെയാണ് ഒരു ആരാധകന്‍ ഛേത്രിയോടു കുസൃതിച്ചോദ്യം ചോദിച്ചത്. ഫുട്‌ബോളിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റേതു കായിക ഇനത്തിലാണ് നിങ്ങള്‍ക്കു ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും പരാജയപ്പെടുത്താന്‍ സാധിക്കുകയെന്നായിരുന്നു ആരാധകന്റെ ചോദ്യം.

വൈകാതെ ഛേത്രിയുടെ മറുപടിയും വന്നു. കാംരസിന്റെ ഒരു വീഡിയോക്കൊപ്പമായിരുന്നു ഛേത്രിയുടെ ട്വീറ്റ്. ഈ ഗെയിമില്‍ രണ്ടു പേരും മോശമായിരിക്കുമെന്നാണ് കരുതുന്നത്. രണ്ടു പേരെയും തനിക്കു പരാജയപ്പെടുത്താമെന്നും തോന്നുന്നു.

അവസാനമായി ഐഎസ്എല്ലില്‍

അവസാനമായി ഐഎസ്എല്ലില്‍

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കൊപ്പമാണ് ഫുട്‌ബോള്‍ പ്രേമികള്‍ അവസാനമായി ഛേത്രിയെ കളിക്കളത്തില്‍ കണ്ടത്. ഛേത്രി നയിച്ച ബെംഗളൂരു സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ എടിക്കെയ്‌ക്കെതിരായിരുന്നു കഴിഞ്ഞ തവണത്തെ ജേതാക്കളായ ബെംഗളൂരുവിന് അടിതെറ്റിയത്.

ഹോംഗ്രൗണ്ടിലെ ആദ്യപാദത്തില്‍ ബെംഗളൂരു 1-0നു ജയിച്ചെങ്കിലും കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാദത്തില്‍ എടിക്കെയോട് 1-3ന്റെ പരാജയം ഏറ്റുവാങ്ങി. ഇരുപാദങ്ങളിലുമായി 2-3ന്റെ തോല്‍വിയോടെയാണ് ബെംഗളൂരു ഐഎസ്എല്ലില്‍ നിന്നു പുറത്തായത്.

പ്രിയപ്പെട്ട ഐപിഎല്‍ ടീം

പ്രിയപ്പെട്ട ഐപിഎല്‍ ടീം

ഐപിഎല്ലില്‍ തനിക്കു പ്രിയപ്പെട്ട ടീം ഏതാണെന്നും ആര്‍ക്കു വേണ്ടി കളിക്കാനാണ് താല്‍പ്പര്യമെന്നും ഛേത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം കിട്ടിയാല്‍ ആര്‍ക്കു വേണ്ടി ഇറങ്ങാനാണ് ഇഷ്ടമെന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന്റെ ചോദ്യം. ഇപ്പോള്‍ ഞാന്‍ ബാംഗ്ലൂര്‍ ബോയ് ആണ്. നിങ്ങളുടെ ചോദ്യത്തിന് ഇതു ഉത്തരം നല്‍കുമെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ഛേത്രിയുടെ മറുപടി. ഐപിഎല്ലില്‍ ബെംഗളൂരുവില്‍ നിന്നുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമെന്നാണ് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചത്. നിലവില്‍ ഭാര്യക്കൊപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് കോലി.

കോലിയുടെ അടുത്ത സുഹൃത്ത്

കോലിയുടെ അടുത്ത സുഹൃത്ത്

ബെംഗളൂരുവുമായി ഛേത്രിയുടെ അടുപ്പത്തിനു മറ്റൊരു കാരണം നായകന്‍ വിരാട് കോലിയാണ്. പരസ്പരം ആരാധിക്കുന്ന അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പല സ്വകാര്യ ചടങ്ങുകളിലും കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും ഛേത്രിക്കും ഭാര്യക്കുമൊപ്പം പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ മല്‍സരം ബെംഗളൂരുവില്‍ നടക്കുമ്പോള്‍ കോലിയും കുടുംബവും ഛേത്രിയുടെ വീട്ടില്‍ അത്താഴം കഴിക്കാനുമെത്തിയിരുന്നു.

കഴിഞ്ഞ സീസണിലെ ഐപിഎഎല്ലിനു മുമ്പ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ പരിശീലന ക്യാംപ് ഛേത്രി സന്ദര്‍ശിച്ചിരുന്നു. കോലിയുമായി സൗഹൃദം പങ്കിട്ട അദ്ദേഹം ആര്‍സിബി താരങ്ങളെയെല്ലാം പരിചയപ്പെട്ട ശേഷമായിരുന്നു മടങ്ങിപ്പോയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, March 21, 2020, 11:14 [IST]
Other articles published on Mar 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X