Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദൈവം പകരക്കാരന്റെ രൂപത്തില്‍, ഹോളണ്ട് സെമിയില്‍

സല്‍വാദോര്‍: ഇതുവരെ കളിച്ച കളികളിലെല്ലാം വിജയം. അപരാജിതമായ ക്വാര്‍ട്ടര്‍ പ്രവേശനം... പക്ഷേ ദൈവത്തിന്റെ കയ്യൊപ്പില്ലാതെ സെമിയിലേക്കെത്താനാകില്ല. ഇത്തവണ ഹോളണ്ടിന് വേണ്ടി ഒപ്പിടാന്‍ ദൈവമെത്തിയത് പകരക്കാരന്റെ രൂപത്തില്‍....

പൊതുവേ പതിവില്ലാത്ത ഒരു തീരുമാനം. ഗോള്‍രഹിതമായ 120 മിനിട്ടുകള്‍ക്ക് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളിയെ മാറ്റുക. അങ്ങനെയൊരു നിര്‍ണായക തീരുമാനമെടുക്കാന്‍ ധൈര്യം കാണിച്ച ഹോളണ്ടിന്റെ പരിശിലകന്റെ ധൈര്യം സമ്മതിച്ച് കൊടുക്കണം.

ഒന്നാം ഗോളി സില്ലിസെന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ ഷൂട്ടൗട്ടില്‍ പകരക്കാരനായ മൈക്കല്‍ ക്രൂളിനെ കോച്ച് കളത്തിലിറക്കി. രണ്ട് കിടിലന്‍ സേവുകളിലൂടെ കോസ്റ്റാറിക്കയെ തോല്‍പിച്ച് പോളണ്ട് സെമിയില്‍....

ഗോളി ഗോളി ഗോളി

ഗോളി ഗോളി ഗോളി

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് ടീമിനെ ജയിപ്പിച്ചവര്‍ ഏറെയുണ്ട്. എന്നാല്‍ ഷൂട്ടൗട്ടില്‍ മാത്രം ഒന്നാം ഗോളിക്ക് പരക്കാരനായെത്തി ടീമിനെ ജയിപ്പിച്ച ചിരിത്രം ഇനി ഹോളണ്ടിന്റെ വല കാത്ത ടിം ക്രൂളിന് മാത്രം സ്വന്തം.

സൂപ്പര്‍ സേവ്

സൂപ്പര്‍ സേവ്

കോസ്റ്റാറിക്കയുടെ ബ്രയാന്‍ റൂയിസ് തൊടുത്തിവുട്ട ഷോട്ട് ടിം ക്രൂള്‍ തടുത്തിടുന്നു.

അഭിമാനം നിമിഷം

അഭിമാനം നിമിഷം

ഷൂട്ടൗട്ടില്‍ ഗോളി ഒരു പന്ത് പോലും തടുത്തിട്ടില്ലെങ്കിലും ആരും കുറ്റം പറയില്ല. എന്നാല്‍ ഒരു പന്ത് സേവ് ചെയ്യാനായാല്‍ അത് വിലയകാര്യമാണ്. ക്രൂളിന്റെ സന്തോഷം.

ആര്യന്‍ റോബന്‍

ആര്യന്‍ റോബന്‍

കളി ജയിച്ചതോടെ ആര്യന്‍ റോബന്‍ വിജയാഹ്ലാദത്തില്

വിജയാഹ്ലാദം

വിജയാഹ്ലാദം

ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത ഹോളണ്ട് ടീമിന്റെ ആഘോഷം.

Story first published: Sunday, July 6, 2014, 8:27 [IST]
Other articles published on Jul 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+