Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസ് മെസ്സിയുടെ വേലക്കാരനാവില്ല!!!

ബാര്‍സലോണ: ലോകകപ്പില്‍ ഒറ്റ കടികൊണ്ട് കുപ്രസിദ്ധനായ ലൂയി സുവാരസിനെ പ്രകീര്‍ത്തിച്ച് അദ്ദേഹത്തിന്റെ മുന്‍ പരിശീലകന്‍ രംഗത്ത്. വന്‍ തുകക്ക് ബാഴ്സലോണ ടീം ആണ് ഇത്തവണ സുവാരസിനെ സ്വന്തമാക്കിയിരിക്കുന്നത്.

മെസ്സി- നെയ്മര്‍- സുവാരസ്.... മൂന്ന് ലോകോത്തര താരങ്ങളാണ് ഇത്തവണ ബാഴ്സയുടെ പോര്‍മുന. എന്നാല്‍ ഗോള്‍ അടിക്കാന്‍ മെസ്സിക്ക് പന്തെത്തിച്ച് നല്‍കുന്ന ഒരു 'ജോലിക്കാരന്‍' ആവില്ല തന്റെ സുവാരസ് എന്നാണ് മുന്‍ പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ട്ടെ പറയുന്നത്.

Luiz Suarez

ലോകകപ്പില്‍ ജ്യോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതായിരുന്നു സുവാരസിന് കിട്ടിയ പണി. ഇതേ തുടര്‍ന്ന് നാല് മാസത്തേക്ക് ഫിഫ അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്. അപ്പോഴാണ് വന്‍ തുക കൊടുത്ത ബാഴ്സസ ടീം സുവാരസിനെ സ്വന്തമാക്കിയത്.

മെസ്സിക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് പാത്രത്തില്‍ എത്തിച്ചുകൊടുക്കലാവില്ല ബാഴ്സസയില്‍ സുവാരസിന്റെ ജോലി. സമഗ്രഫുട്‌ഗോളായിരിക്കും സുവാരസ് കളിക്കുക, ടീമിന് വേണ്ടിയായിരിക്കും അവന്റെ പ്രകടനം എന്നും പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ട്ടെ പറയുന്നു.

മെസ്സിക്കും നെയ്മറിനും കൂട്ടായി സുവാരസ് കൂടി എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി ബാഴ്സസലോണ മാറിയെന്ന് മാര്‍ട്ടിന്‍ ലസാര്‍ട്ട് പറയുന്നുണ്ട്. എന്നാല്‍ ഇനി പണി മുഴുവന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്കിനായിരിക്കും എന്നാണ് ഇദ്ദേഹത്തിന്‍ പക്ഷം. മൂന്ന് ലോകോത്തര താരങ്ങളുടെ ഈഗോകള്‍ പരിഹരിക്കേണ്ടേ...

Story first published: Friday, July 25, 2014, 13:35 [IST]
Other articles published on Jul 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+