Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബാക്‌സ്റ്റര്‍ ഇനി ഒഡിഷയ്ക്ക് തന്ത്രങ്ങളൊരുക്കും, 25 വര്‍ഷത്തിലേറെയായി പരിശീലനരംഗത്ത്

ഭുവനേശ്വര്‍: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ ഒഡിഷ എഫ്‌സിയെ ബ്രിട്ടീഷുകാരനായ സ്റ്റുവര്‍ട്ട് ബാക്സ്റ്റര്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായി അദ്ദേഹത്തെ നിയമിച്ചു. പരിശീലന രംഗത്ത് 25 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുകളെയും ബാക്സ്റ്റര്‍ നേരത്തേ പരിശീലിപ്പിച്ചിട്ടുണ്ട്. ഒഡിഷയുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്.

1

ഫിന്‍ലാന്‍ഡിന്റെ സീനിയര്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള 66 കാരനായ ബാക്സ്റ്റര്‍ സ്വീഡന്‍, നോര്‍വെ, പോര്‍ച്ചുഗല്‍, ജപ്പാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രൊഫഷണല്‍ ക്ലബ്ബുകളുടെയും കോച്ചായിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍ കെയ്‌സര്‍ ചീഫ്‌സിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടു കിരീടങ്ങളും ജപ്പാനിലെ ജെ 1 വണ്‍ ലീഗിന്റെ സ്റ്റേജ് വണില്‍ സാന്‍ഫ്രെസ് ഹിരോഷിമയ്‌ക്കൊപ്പം ഒരു കിരീടവും ബാക്സ്റ്റര്‍ സ്വന്തമാക്കി.

ഒഡിഷയെ അടുത്ത തലത്തിലേക്ക് വളര്‍ത്തുന്നതിനു വേണ്ടി തങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി കോച്ചുമാരെ പരിഗണിച്ചതായും ഒടുവിലാണ് ബാക്സ്റ്ററെ തിരഞ്ഞെടുത്തതെന്നും ഒഡിഷ എഫ്‌സി സിഇഒ അനില്‍ ശര്‍മ അറിയിച്ചു. ഒരു ചാംപ്യന്‍ ക്ലബ്ബിനെ വാര്‍ത്തെടുക്കാനുള്ള അനുഭവസമ്പത്തും പ്രചോദനവുമുള്ള ബാക്‌സ്റ്ററെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയുടെ യുവതാരങ്ങളെ ദേശീയ ടീമിലെത്തിക്കാനും യുത്ത് അക്കാദമിയെ കൂടുതല്‍ കരുത്തുറ്റതാക്കാനും അദ്ദേഹത്തിനു സാധിക്കുമെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

വളരെ ആവേശത്തോടെയാണ് ഒഡിഷയുടെ കോച്ചാവാനുള്ള ഓഫര്‍ താന്‍ സ്വീകരിച്ചതെന്നു ബാക്സ്റ്റര്‍ പ്രതികരിച്ചു. ഒഡിഷയുടെ കാഴ്ചപ്പാട് തന്നെ ആവേശം കൊള്ളിക്കുന്നതാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ വെല്ലുവിളിയേറ്റെടുക്കാനും അതോടൊപ്പം കൂടുതല്‍ താരങ്ങളെയും കോച്ചുമാരെയും വളര്‍ത്തിയെടുക്കാനും ലഭിച്ച അവസരം വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Saturday, June 20, 2020, 7:50 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+