For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയില്‍ ഞായറാഴ്ച, ഇംഗ്ലണ്ട് - ചിലി, മെക്‌സിക്കോ - ഇറാഖ് പോരാട്ടം

By കാശ്വിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ സാള്‍ട്ട് ലേക്കില്‍ ഞായറാഴ്ച ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.

 ഗ്രൂപ്പ് എഫ് പോരാട്ടങ്ങള്‍..

ഗ്രൂപ്പ് എഫ് പോരാട്ടങ്ങള്‍..

ഗ്രൂപ്പ് എഫിലെ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ഞായര്‍ വൈകീട്ട് അഞ്ച് മണിക്ക് ചിലി-ഇംഗ്ലണ്ട് മത്സരത്തോടെ കൊല്‍ക്കത്ത ഉണരും. രാത്രി എട്ടിന് ഇറാഖ്-മെക്‌സിക്കോ മത്സരം.

 സാള്‍ട്ട് ലേക്ക് വിശേഷങ്ങള്‍..

സാള്‍ട്ട് ലേക്ക് വിശേഷങ്ങള്‍..

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയമാണ് പൊതുവെ സാള്‍ട്ട് ലേക്കെന്നും ഔദ്യോഗികമായി വിവേകാനന്ദ യൂബ ഭാരതി ക്രിരംഗന്‍ എന്നും അറിയപ്പെടുന്ന കൊല്‍ക്കത്തയിലെ ഈ സ്റ്റേഡിയം. എട്ട് മാസം മുമ്പാണ് ഇവിടെ ഒരു മത്സരം നടന്നത്. 2017 ജനുവരി 27ന് എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറില്‍ മോഹന്‍ ബഗാനും സിംഗപ്പൂരിന്റെ താംപൈന്‍സ് റോവേഴ്‌സും തമ്മിലായിരുന്നു ആ മത്സരം.

 620 ദിവസം, 66687 കപ്പാസിറ്റി !

620 ദിവസം, 66687 കപ്പാസിറ്റി !

അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ ചെയ്ത് ആധുനിക സംവിധാനങ്ങളോടെ തയ്യാറാക്കിയത് 620 ദിവസങ്ങള്‍ കൊണ്ടാണ്. സീറ്റിംഗ് കപ്പാസിറ്റി 66687 പേര്‍ക്കാണ്. എന്നാല്‍, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ബൃഹദ്‌സ്റ്റേഡിയമാണിത്.

 കടുപ്പമേറിയ മത്സരങ്ങള്‍...

കടുപ്പമേറിയ മത്സരങ്ങള്‍...

ഗ്രൂപ്പ് റൗണ്ടില്‍ സാള്‍ട്ട്‌ലേക്കില്‍ നടക്കാനിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍. ചിലിക്കും ഇംഗ്ലണ്ടിനും പുറമെ രണ്ട് വട്ടം ചാമ്പ്യന്‍മാരായ മെക്‌സിക്കോയും ഏഷ്യന്‍ കരുത്തരായ ഇറാഖും ഇവിടെയാണ് പ്രാഥമിക റൗണ്ട് കളിക്കുന്നത്.

 ഇംഗ്ലണ്ടിന്റെ കരുത്ത്..

ഇംഗ്ലണ്ടിന്റെ കരുത്ത്..

കടലാസില്‍ ഇംഗ്ലണ്ടിന് കരുത്ത് കൂടുതലാണ്. കാരണം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഭാവിതാരം ഏഞ്ചല്‍ ഗോമസ്, ബൊറുസിയ ഡോട്മുണ്ടിന്റെ ജാഡന്‍ സാഞ്ചോ എന്നിവര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഫില്‍ ഫോഡന്‍ എന്ന മറ്റൊരു സൂപ്പര്‍ താരവും വരവറിയിക്കാന്‍ തയ്യാറെടുക്കുന്നു.

 ഏഞ്ചല്‍ ഗോമസ് പ്രീമിയര്‍ താരം !

ഏഞ്ചല്‍ ഗോമസ് പ്രീമിയര്‍ താരം !

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജഴ്‌സിയില്‍ പതിനാറാം വയസില്‍ അരങ്ങേറിയ ഏഞ്ചല്‍ ഗോമസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ വെയിന്‍ റൂണിയുടെ പകരക്കാരനായിട്ടാണ് ഗോമസ് ഇറങ്ങിയത്. രണ്ടായിരത്തില്‍ ജനിച്ചവരില്‍ ആദ്യമായി പ്രീമിയര്‍ ലീഗ് കളിച്ചത് ഗോമസാണ് - ഒരിക്കലും മായാത്ത റെക്കോര്‍ഡ് !

 1997ന് ശേഷം ഇതാദ്യമായി ചിലി...

1997ന് ശേഷം ഇതാദ്യമായി ചിലി...

1997 ലാണ് ചിലി ഇതിന് മുമ്പ് ഫിഫ കൗമാര ലോകകപ്പ് കളിച്ചത്. ഇത്തവണ ലാറ്റിനമേരിക്കയിലെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ചിലി ഇന്ത്യയിലേക്ക് ലോകകപ്പ് ടിക്കറ്റെടുത്തത്.

 ഇംഗ്ലണ്ട് ടീമില്‍ ഇവര്‍

ഇംഗ്ലണ്ട് ടീമില്‍ ഇവര്‍

കുര്‍ട്ടിസ് ആന്‍ഡേഴ്‌സന്‍, ജോസഫ് ബുര്‍സിക്, വില്യം ക്രെലിന്‍, ടിമോതി, എയോമ, ജോയല്‍ ലാറ്റിബോഡിയര്‍, മാര്‍ ഗുഹി, ജോനാഥന്‍ പാന്‍സോ, ലൂയിസ് ഗിബ്‌സന്‍, സ്റ്റീവന്‍ സെസനോന്‍, മോര്‍ഗിന്‍ ഗിബ്‌സ് വൈറ്റ്, തഷാന്‍ ഓക്ലെ ബൂഥെ, കോണര്‍ ഗലാഹര്‍, ഏഞ്ചല്‍ ഗോമസ്, നിയ കിര്‍ബി, ജോര്‍ജ് മക്ഹാരന്‍, ജാദന്‍ സാഞ്ചോ, കലും ഹഡ്‌സന്‍ ഒഡോയ്, ഫിലിപ് ഫോഡന്‍, എമില്‍ സ്മിത് റോവ്, റിയാന്‍ ബ്രൂസ്റ്റര്‍, ഡാനി ലോഡര്‍.

 ചിലി ടീമില്‍ ഇവര്‍..

ചിലി ടീമില്‍ ഇവര്‍..

ജൂലിയോ ബോര്‍ക്വുസ്, റോഡ്രിഗോ കാന്‍സിനോ, ഹ്യൂഗോ അരായ, ഗാസ്റ്റന്‍ സുനിഗ, മത്യാസ് സില്‍വ, ലുകാസ് അലാര്‍സന്‍, സെബാസ്റ്റിയന്‍ വലന്‍ഷ്യ, നികോളാസ് അരവെന, യെര്‍കോ ഒയനെഡെല്‍, മാക്‌സിമിലിയാനോ ഗ്യുറേറോ, മൗറിസിയോ മൊറാലെസ്, മാര്‍ട്ടിന്‍ ലാറ, ഒലിവര്‍ റോജാസ്, ബ്രാങ്കോ പ്രൊവോസ്‌റ്റെ, ഡിയഗോ വലന്‍ഷ്യ, പെഡ്രോ കംപോസ്, വില്യം ഗാമ, ഇഗ്നാസിയ കോണ്‍ട്രെറാസ്, ഇഗ്നാസിയോ മെസിയാസ്, ജെയ്‌റോ വാസ്‌ക്വുസ്, അന്റോണിയോ ഡയസ്.

Story first published: Sunday, October 8, 2017, 9:27 [IST]
Other articles published on Oct 8, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+