Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: സഹല്‍ വിളിക്കുന്നു, രഹനേഷും... ഒപ്പം കൂട്ടാന്‍ ജിങ്കനും, വൈറലായി വീഡിയോ

മുംബൈ: ഇന്ത്യ ഐഎസ്എല്ലിന്റെ ലഹരിയിലേക്കു നീങ്ങുകയാണ്. ആറാം സീസണിന് ഈയാഴ്ച വിസില്‍ മുഴങ്ങാനിരിക്കെ ആകാംക്ഷയോടെയാണ് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കാത്തിരിക്കുന്നത്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കാംപെയ്ന്‍ തുടങ്ങിക്കഴിഞ്ഞു.

blasters

മല്‍സരം കാണാന്‍ ആരാധകരെ സ്റ്റേഡിയത്തിലേക്കു ക്ഷണിക്കുന്ന വീഡിയോയാണ് ഇതിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സഹല്‍ അബ്ദുള്‍ സമദില്‍ തുടങ്ങി പുതുതായി ടീമിലെത്തിയ ഗോള്‍കീപ്പര്‍ ടിപി രഹനേഷ്, ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ എന്നിവരെല്ലാം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാല്‍പ്പന്തുകളിയുടെ പൂരമെന്ന പേരോട് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കാംപെയ്ന്‍.

പുതിയ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നുണ്ട്. ഒക്ടോബര്‍ 20ന് ഹോംഗ്രൗണ്ടായ കൊച്ചിയില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്. 90 ലീഗ് മല്‍സരങ്ങളാണ് ഐഎസ്എല്ലിന്റെ ആറാം സീസണിലുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ ഏഴു ഭാഷകളിലായി ഇവയെല്ലാം ആരാധകര്‍ക്കു മുന്നിലെത്തും. ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയിലും മല്‍സരങ്ങള്‍ തല്‍സമയം കാണാം. മല്‍സരങ്ങളുടെ തല്‍സമയ മലയാളം കമന്ററി ഏഷ്യാനെറ്റ് പ്ലസിലായിരിക്കും. കഴിഞ്ഞ സീസണ്‍ വരെ ഏഷ്യാനെറ്റ് മൂവീസായിരുന്നു മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നത്.

Story first published: Wednesday, October 16, 2019, 13:56 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+