
റഹിം നബിയിലൂടെ 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. ക്ലിഫോര്‍ഡ് മിരാന്‍ഡയുടെ മനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. 58ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോളി കരണ്‍ജിത്തിന് തീര്‍ത്തും നിഷ്പ്രഭമാക്കി കൊണ്ട് ഷംവീല്‍ ഖാസിം മാലിദ്വീപിനു വേണ്ടി സമനില നേടി.
67ാം മിനിറ്റില്‍ സുനില്‍ ഛെത്രിയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ അപകടകരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് പെനല്‍റ്റി. കിക്കെടുത്ത ഛെത്രിക്ക് പിഴച്ചില്ല. കളിയുടെ അവസാന മിനിറ്റില്‍ ഛെത്രി വീണ്ടും വലകുലുക്കി.
ഫൈനലില്‍ അഫ്ഗാന്‍, നേപ്പാള്‍ മല്‍സത്തിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍.