Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് കപ്പ് ഇന്ത്യക്ക്

SAFF Cup
ദില്ലി: സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നിലനിര്‍ത്തി. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് അഫ്ഗാനിസ്താനെ കീഴടക്കിയാണ് ഇന്ത്യ കരുത്തുതെളിയിച്ചത്. ഇന്ത്യന്‍ താരം സുനില്‍ ഛെത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

ആദ്യ പകുതി വരെ ഗോള്‍രഹിത സമനിലയിലായ മല്‍സരത്തിന്റെ ഗതി മാറ്റിമറിച്ചത് 65ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയാണ്. അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഹമീദുല്ല നബിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ്കാര്‍ഡ് കണ്ടു പുറത്തായി.പത്തുപേരായി കുറഞ്ഞ അഫ്ഗാന്‍ നിര ഗുലാം ഹസ്‌റത്ത് പകരം ബഷീര്‍ ഡര്‍മനെ കളത്തിലിറക്കി. കിക്കെടുത്ത സുനില്‍ ഛെത്രിക്കു പിഴച്ചില്ല.

77ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് മിരാന്‍ഡ ഗോള്‍ നേടി. ജെജെ നല്‍കിയ മനോഹരമായ ഒരു ക്രോസില്‍ നിന്നായിരുന്നു ഗോവന്‍ താരത്തിന്റെ നിറയൊഴിക്കല്‍. പെനല്‍റ്റി ബോക്‌സില്‍ ഛെത്രിയുടെ സ്‌ക്വയര്‍ പാസ്സില്‍ നിന്നും ജെജെ ലക്ഷ്യം കണ്ടു.

ഇഞ്ചുറി ടൈമില്‍ സുശീര്‍ സിങിലൂടെ ആതിഥേയര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഡിഫന്ററില്‍ നിന്നു പന്തു തട്ടിയെടുത്ത സുശീലിനു പിഴച്ചില്ല.

Story first published: Sunday, December 11, 2011, 21:12 [IST]
Other articles published on Dec 11, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+