മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സണലിനെ തോല്‍പ്പിച്ചു

ഇതോടെ പോയിന്റ് നിലയില്‍ യുനൈറ്റഡ് ഏറ്റവും മുന്നിലെത്തി. 10 മത്സരങ്ങളില്‍ നിന്ന് എട്ടുവിജയവും രണ്ടു തോല്‍വിയുമായി 24 പോയിന്റാണുള്ളത്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ചെല്‍സി രണ്ടാമതും 22 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതും 17 പോയിന്റുള്ള എവര്‍ട്ടണ്‍ നാലാമതുമാണ്. മുന്‍ ചാംപ്യന്മാരായ ആഴ്‌സണല്‍ ആറാം സ്ഥാനത്തും ലിവര്‍പൂള്‍ 13ാം സ്ഥാനത്തുമാണുള്ളത്.
മറ്റു മത്സരങ്ങളില്‍ നോര്‍വിച് സിറ്റി സ്‌റ്റോക്ക് സിറ്റിയെയും ആസ്റ്റണ്‍വില്ല സണ്ടര്‍ലാന്‍ഡിനെയും വിഗാന്‍ അത്‌ലറ്റിക് ടോട്ടന്‍ഹാമിനെയും 1-0 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. സ്വന്‍സ സിറ്റി-ചെല്‍സി മത്സരം 1-1നും ഫുള്‍ഹാം-എവര്‍ട്ടന്‍ പോരാട്ടം 2-2നും വെസ്റ്റ്ഹാം-മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുമുട്ടല്‍ 0-0നും അവസാനിച്ചു.
ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് റീഡിങിനെയും ലിവര്‍പൂള്‍ ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications