Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് വംശജനായ അമേരിക്കക്കാരന്‍ ഫുള്‍ഹാം വാങ്ങിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളില്‍ ഒന്നായ ഫുള്‍ഹാം ഇനി പാതി പാകിസ്താനിയായ അമേരിക്കാരന്റെ കൈകളില്‍. ജാക്‌സണ്‍വില്ലെ ജാഗ്വര്‍സ് ഉടമ ഷാഹിദ് ഖാന്‍ ആണ് ഫുള്‍ഹാം വാങ്ങിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ്ബുകള്‍ അമേരിക്കയിലെ വന്‍കിടക്കാര്‍ സ്വന്തമാക്കുന്ന കാഴ്ചയിലെ അവസാന ദൃശ്യമാണിത്. ഫുള്‍ഹാമിന് മുമ്പ് അഞ്ച് ക്ലബ്ബുകള്‍ അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആര്‍സെനല്‍, ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, സണ്ടര്‍ലാന്റ് എന്നിവയാണ് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള മറ്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍.

Fulham FC

മുഹമ്മദ് അല്‍ ഫയദിന്റെ ഉടമസ്ഥതയിലായിരുന്ന ക്ലബ്ബ് 2013 ജൂലായ് 12 നാണ് ഷാഹിദ് ഖാന്‍ സ്വന്തമാക്കിയത്. വില്‍പനക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അംഗീകാരം നല്‍കി. പക്ഷേ എത്ര രൂപക്കാണ് കച്ചവടം നടന്നെതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

1997 മുതല്‍ മുഹമ്മദ് അല്‍ ഫയദ് ആയിരുന്നു ഫുള്‍ഹാമിന്റെ ഉടമ. ആദ്യകാലത്ത് കടത്തില്‍ മുങ്ങിയിരുന്ന ക്ലബ്ബിനെ ഇന്നത്തെ നിലയിലെത്തിച്ചതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ഫയദ്. ഇപ്പോള്‍ ബാധ്യതകളൊന്നമില്ലാത്ത ക്ലബ്ബിനെയാണ് ഷഹീദ് ഖാന് കൈമാറിയത്.

ഫുള്‍ഹാം ലീഗിലെ മികച്ച ക്ലബ്ബാണെന്നാണ് ഷഹീദ് ഖാന്റെ വാദം. തന്റെ മികച്ച സമയത്താണ് താന്‍ ഇത് സ്വന്തമാക്കിയതെന്നും അമേരിക്കന്‍ കോടീശ്വരന്‍ പറഞ്ഞു. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ക്ലബ്ബിന് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും ഷഹീദ് ഖാന്‍ പറഞ്ഞു. ഇക്കാലമത്രയും ക്ലബ്ബ് തുടര്‍ന്നുവന്ന പരിശീലന പരിപാടികളും മറ്റ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍(എന്‍എഫ്എല്‍) ഷഹീദ് ഖാന്റ ജാഗ്വര്‍ ടീം കളിക്കാനിരിക്കെയാണ് അദ്ദേഹം ഫുള്‍ഹാം വാങ്ങിയത്.

Story first published: Sunday, July 14, 2013, 16:38 [IST]
Other articles published on Jul 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+