സെനഗല്‍:പലിശക്കമ്പനിയുടെ ലോഗോ പതിച്ച ജെഴ്‌സിയുമായി ബന്ധപ്പെട്ട് ഒരു ഫുട്‌ബോള്‍ വിവാദം. ന്യൂ കാസില്‍ യുണൈറ്റഡിന്റെ സ്‌ട്രൈക്കറും സെനഗല്‍ താരവുമായ പാപ്പിസ് സിസ്സെയാണ് പലിശക്കമ്പനിയുടെ ലോഗോ അണിഞ്ഞ് കളിക്കാനിറങ്ങില്ലെന്ന് ഉറപ്പിച്ച് പറയുന്നത്. ഇതോടെ സിസ്സെ ന്യൂ കാസില്‍ യുണൈറ്റഡില്‍ നിന്ന് പുറത്ത് പോയേക്കുമെന്നും വാര്‍ത്തകളുണ്ട്.
വിര്‍ജിന്‍ മണി ആയിരുന്നു ഇത്ര നാളും ന്യൂ കാസിലിന്റെ സ്‌പോണ്‍സര്‍മാര്‍. അടുത്തിടെ വിര്‍ജിന്‍ മണിയെ ഒഴിവാക്കി പണം പലിശക്ക് കൊടുക്കുന്ന കമ്പനിയായ വോങ്കയുമായി 2.4 കോടി പൗണ്ടിന്റെ കരാര്‍ ഒപ്പിട്ടു. ഇതോടെ കളിക്കാര്‍ വോങ്കയുടെ ലോഗോയുള്ള ജേഴ്‌സി അണിയണം. വോങ്കോയുടെ ലോഗോയുള്ള ട്രൈനിങ് കിറ്റും ഉപയോഗിക്കണം.

മുസ്ലീം മതവിശ്വാസിയായ സിസ്സെയെ ചൊടിപ്പിച്ചത് ഈ പലിശ പ്രശ്‌നമാണ്. ഇസ്ലാം വിശ്വാസ പ്രകാരം പലിശ ഹറാം ആണ്. അതുകൊണ്ട് താന്‍ വോങ്കയുടെ ലോഗോയുള്ള ജേഴ്‌സി അണിയില്ലെന്ന് സിസ്സെ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ ക്ലബ്ബ് ആകെ വെട്ടിലായി.
സ്റ്റാര്‍ സ്‌ട്രൈക്കറായ സിസ്സെയെ ഒഴിവാക്കാന്‍ ക്ലബ്ബിന് അല്‍പം പോലും താത്പര്യമില്ല. പക്ഷേ വോങ്കയുമായി കറാറൊപ്പിടുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നെങ്കിലും സിസ്സെ വഴങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.
മുമ്പും ഫുട്‌ബോളില്‍ മത വിശ്വാസ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ മുന്‍ സ്‌ട്രൈക്കര്‍ ഫ്രെഡറിക് കാനൗട്ട് പലിശ കമ്പനിയുടെ ലോഗോ പതിപ്പിച്ച ജേഴ്‌സി അണിയാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ലോഗോ ഇല്ലാത്ത ജേഴ്സി അണിയാന്‍ സമ്മതിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
സിസ്സെയുടെ കാര്യത്തില്‍ ഇങ്ങനെയൊരു പ്രശ്‌നപരിഹാരവും സാധ്യമായിട്ടില്ല. വോങ്കയുടെ ലോഗോ ധരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കരാര്‍ ഒപ്പിടുന്ന സമയത്ത് തന്നെ സിസ്സെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബിലെ മറ്റ് മുസ്ലീം കളിക്കാര്‍ക്ക് ഇതത്ര പ്രശ്‌നമായി തോന്നിയിട്ടില്ല.
പോര്‍ച്ചുഗലില്‍ നടക്കുന്ന അടുത്ത മത്സരത്തിനായി ന്യൂകാസില്‍ യുണൈറ്റഡ് തിരിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനൊപ്പം സിസ്സെ വിമാനം കയറിയിട്ടില്ല. അതുകൊണ്ട് തന്നെ സിസ്സെ ക്ലബ്ബില്‍ നിന്ന് പോവുകയാണ് എന്ന സംശയത്തിലാണ് ആരാധകര്‍.