Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന് വിജയത്തുടക്കം

വെയില്‍സ്:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. സ്വാന്‍സിയയെ 4-1 നാണ് മാഞ്ചസ്റ്റര്‍ തോല്‍പിച്ചത്. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലിവര്‍ പൂള്‍ സ്റ്റോക്ക് സിറ്റിയെ 1-0 ന് കീഴടക്കി. മറ്റൊരു മത്സരത്തില്‍ ആഴ്‌സെനലിനെ ആസ്റ്റണ്‍ വില്ല അട്ടിമറിച്ചു.

ഫെര്‍ഗൂസന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായെത്തിയ ഡേവിഡ് മോയെസിന് ഇത് തിളക്കമാര്‍ന്ന തുടക്കമാണ്. ചാര്‍ജ്ജ് എടുത്ത ആദ്യ പ്രീമിയിര്‍ ലീഗ് മത്സരത്തില്‍ തന്നെ മികച്ച വിജയമാണ് മോയെസിന്റെ ചുണക്കുട്ടികള്‍ നേടിയത്.റോബിന്‍ വാന്‍ പേഴ്‌സിയും ഡാനിയല്‍ ബെക്കുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇരട്ട ഗോളുകള്‍ നേടിയത്. 34-ാം മിനിട്ടില്‍ വാന്‍ പേഴ്‌സിയാണ് ആദ്യമായി സ്വാസിയയുടെ വല കുലുക്കിയത്. സ്വാന്‍സിയക്ക് വേണ്ടി വില്‍ഫ്രഡ് ആശ്വാസ ഗോള്‍ നേടി. കളിയുടെ 82-ാം മിനിട്ടില്‍ ആയിരുന്നു ഇത്.

Manchester United

പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യ ഗോളിന്റെ ഉടമ ലിവര്‍പൂളിന്റെ സ്റ്റുറിഡ്ജ് ആണ്.. ഈ ഒരു ഗോളല്ലാതെ കളിയില്‍ മറ്റ് ഗോളുകളൊന്നും പിറന്നില്ല. സ്റ്റോക്ക് സിറ്റിക്ക് ലഭിച്ച മനോഹരമായ ഒരു പെനാള്‍ട്ടി ലിവര്‍പൂള്‍ ഗോളി തടുത്തിട്ടില്ലായിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിപ്പോയേനെ. ഭാഗ്യം കൊണ്ടുള്ള ജയം എന്നാണ് ലിവര്‍പൂളിന്റെ ജയത്തെ ഫുട്‌ബോള്‍ നീരീക്ഷകര്‍ വിലയിരുത്തിയത്.

ആര്‍സെനലിലെ അട്ടിമറിച്ച് വിജയം കൊയ്താണ് ഇത്തവണ ആസ്റ്റണ്‍ വില്ല പ്രീമിയര്‍ ലീഗിലെ കളി തുടങ്ങിയത്. 3-1 നാണ് ആസ്റ്റണ്‍ വില്ല ജയിച്ചത്. ക്രിസ്റ്റ്യന്‍ ബെന്റക് നേടിയ ഇരട്ട ഗോളാണ് ആസ്റ്റണ്‍ വില്ലക്ക് തുണയായത്.

മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം, സതാംപ്റ്റണ്‍, ഫുള്‍ഹാം എന്നിവ വിജയത്തോടെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Story first published: Sunday, August 18, 2013, 11:41 [IST]
Other articles published on Aug 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+