Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ 2013 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തുടക്കം. ന്യൂകാസിലിനെ എതിരില്ലാത്ത നല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്.

ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്വേറോ,യായ ടോര്‍, സമീര്‍ നസ്രി എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചായി മാന്വല്‍ പെല്ലിഗ്രിനി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തന്നെ വിജയം നേടാനായത് ടീമിന് കരുത്തു പകരുന്നതാണ്.

Manchester City Logo

ആദ്യ 22 മിനിട്ടിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് തവണ ന്യൂ കാസിലിന്റെ വല കുലുക്കി. ഇടവേളക്ക് തൊട്ട് മുമ്പ് ന്യൂ കാസിലിന്റെ താരം സ്റ്റീവന്‍ ടെയ്‌ലര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. സെര്‍ജിയോ അഗ്വേറോയെ ഫൗള്‍ ചെയ്തതിനായിരുന്നു ഇത്. പിന്നീട് 10 പേരടങ്ങുന്ന പടയുമായാണ് ന്യൂ കാസില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിട്ടത്.

കളിയുടെ ആറാം മിനിട്ടിലാണ് ഡേവിഡ് സില്‍വയിലൂടെ ആദ്യ ഗോള്‍ പിറന്നത്. 22 -ാം മിനിട്ടില്‍ സെര്‍ജിയോ ലീഡ് കൂട്ടി. യായ ടോറിന്‍റെ 100-ാം പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു ന്യൂകാസിലിനെതിരെ നടന്നത്. അമ്പതാം മിനിട്ടില്‍ കിട്ടിയ ഫ്രീകിക്ക് മുതലാക്കി ടോറിന്‍ തന്റെ 100-ാം പ്രീമിയര്‍ ലീഗ് മത്സരം സാര്‍ത്ഥകമാക്കി. കളി അവസാനിക്കാന്‍ 15 മിനിട്ട് ബാക്കിയുള്ളപ്പോഴാണ് സമീര്‍ നസ്രിന്‍ വീണ്ടും ന്യൂകാസിലിന്റൈ ഗോള്‍ വല കുലുക്കിയത്.

തകര്‍പ്പന്‍ വിജയത്തോടെ ലീഗിലെ ഏറ്റവും ഉയര്‍ന്ന പോയന്റുള്ള ടീമായി മാഞ്ചസ്റ്റര്‍ സിറ്റി നേടി. സ്വാന്‍സിയയെ 4-1 ന് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സിറ്റിക്ക് തൊട്ട് പിറകില്‍ ഉള്ളത്.

Story first published: Tuesday, August 20, 2013, 9:45 [IST]
Other articles published on Aug 20, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+