ഫിഫ റാങ്കിങില്‍ 151ാം സ്ഥാനത്തുള്ള മലേഷ്യക്കെതിരേ വിജയം നേടാനായി തീര്‍ത്തും പരിചയ സമ്പന്നരായ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. റാങ്കിങില്‍ ഇന്ത്യ 160ാം സ്ഥാനത്താണ്. മഹേഷ് ഗാവ്ലിയാണ് ടീമിനെ നയിക്കുന്നത്. വൈകുന്നേരം 5.45ന് ആരംഭിക്കുന്ന മല്‍സരം കാണാന്‍ ഗവര്‍ണര്‍ ജാനകി ബല്ലബ് പട്നായിക്, മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് എന്നിവരെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ടീം: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ്, കരംജിത് സിങ്, സുഭാഷിഷ് ചൗധരി. ഡിഫന്റര്‍മാര്‍- രാജു ഗെയ്ക്വാദ്, ജസ്പാല്‍ പാര്‍മര്‍, സമീര്‍ നായിക്ക്, മഹേഷ് ഗാവ്ലി, ദേവബ്രത റോയ്, അന്‍വര്‍ അലി, സെയ്ദ് റഹീം നബി, ഗൗരമാംഗി സിങ്. മിഡ്ഫീല്‍ഡര്‍മാര്‍- മേത്താബ് ഹുസയ്ന്‍, ബല്ദീപ് സിങ്, റോക്സ് ലാംഹരെ, മെഹ്റാജുദ്ദീന് വാഡു, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ക്ലൈമാക്സ് ലോറന്‍സ്, ആന്റണി പെരേര, ക്വിഫോര്ഡ് മിറാന്‍ഡ, ജുവല്‍ രാജ, സ്റ്റീവന്‍ ഡയസ്, ലാല്റിന്ഡികെ റാള്‍ട്ടെ. സ്ട്രൈക്കര്‍മാര്‍- ബല്‍ജിത് സിങ് സാഹ്നി, ജെജെ ലാല്പെഖ്ല, ജോക്വിം അബ്രാഞ്ചസ്, സുനില്‍ ഛേത്രി.