Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്യാന്‍ കരുത്തില്‍ ഘാന ക്വാട്ടറില്‍

Ghana Team
ആഫ്രിക്കന്‍ കരുത്തരായ ഘാനയ്ക്ക് മുന്നില് ഒരിയ്ക്കല് കൂടി പൊരുതി വീണതോടെ അമേരിക്കയുടെ ലോകകപ്പ് പോരാട്ടങ്ങള്ക്ക് വിരാമമായി. 92ാം മിനിറ്റില് അസമോവ ഗ്യാന് നേടിയ ഗോളാണ് യുഎസിന്റെ വിധി നിശ്ചയിച്ചത്. നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്കോര്. അഞ്ചാം മിനിറ്റില് പ്രിന്സ് ബോട്ടെങ് നേടിയ ഗോളിലൂടെ ഘാനയാണ് ആദ്യം ലീഡ് നേടിയത്. 61-ാം മിനിറ്റില് പെനല്റ്റിയിലൂടെ ഡോണവന് യുഎസിനെ ഒപ്പമെത്തിച്ചു.

യുഎസ് പ്രതിരോധനിരയുടെ പാളിച്ച മുതലാക്കിയാണ് ബോട്ടെങ് സ്കോര് ചെയ്തത്. യുഎസിന്റെ മധ്യനിരയിലെ റിക്കാര്ഡോ ക്ലാര്ക്ക് നഷ്ടപ്പെടുത്തിയ പന്തുമായി മുന്നോട്ട് കുതിച്ച ബോട്ടെങ് യുഎസിന്റെ രണ്ട് ഡിഫന്റര്മാരെയും മറികടന്നാണ് യുഎസ് ഗോള് പോസ്റ്റ് ഉന്നം വെച്ചത്. ബോട്ടെങിന്റെ ഇടംകാലന്‍ ഷോട്ട് തടയാന്‍ ഗോളി ടിം ഹോവാഡിന് കഴിഞ്ഞില്ല.

അധികസമയം തുടങ്ങി രണ്ടാം മിനിറ്റിലായിരുന്നു ഗ്യാന് ഘാനയുടെ വിജയ ഗോള് നേടിയത്. ആന്ദ്രെ അയേവ് ബോക്സിലേക്ക് ഉയര്ത്തിയ പന്തുമായി യുഎസ് ഡിഫന്റര് കാര്ലോസ് ബോക്കനെഗ്രയെ മറികടന്ന ഗ്യാന് ഇടംകാലന് ഷോട്ടിലൂടെ വലയിലെത്തിയ്ക്കുകയായിരുന്നു.

ഗ്യാന്‍ ഘാനയെ മുന്നിലെത്തിച്ച ശേഷം പൊരുതിക്കളിച്ചിട്ടും യുഎസ്എയ്ക്ക് രണ്ടാം ഗോള് നേടാനായില്ല. അമേരിക്കന് നീക്കങ്ങളെ കൂസലില്ലാതെ നേരിട്ട ഗോളി കിങ്സണ് ഘാനയുടെ രക്ഷകനായി മാറുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിലും യുഎസിനെ ഘാന ഇതേ സ്കോറില് തോല്പിച്ചിരുന്നു.

ശനിയാഴ്ച നടന്ന ആദ്യ പ്രീ ക്വാര്ട്ടറില് ജയിച്ച ഉറുഗ്വായ് ആണ് ക്വാര്ട്ടറില് ഘാനയുടെ എതിരാളികള്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+