Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍: സാംബിയ x ഇന്ത്യ പോരാട്ടം ചൊവ്വാഴ്ച

Saviomadeiro
പനാജി: അന്താരാഷ്ട്ര സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച കരുത്തരായ സാംബിയയെ നേരിടും. ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 3.45 മുതലാണ് മല്‍സരം. ഡിഡി സ്‌പോര്‍ട്‌സ് കളി തല്‍സമയം സംപ്രേഷണം ചെയ്യും.

റാങ്കിങില്‍ 79ാം സ്ഥാനത്തുള്ള സാംബിയയും 162ാം സ്ഥാനത്തുള്ള ഇന്ത്യയും ഏറ്റുമുട്ടുന്നത് ലോകഫുട്‌ബോളില്‍ ഇന്ത്യയെവിടെയാണുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമമായാണ് കോച്ച് സാവിയോ മെദെയ്‌ര കരുതുന്നത്. സുനില്‍ ഛെത്രിയും ജെജെലാല്‍ പെഖുലയുമില്ലാതെയാണ് ഇന്ത്യ ആഫ്രിക്കന്‍ ടീമിനെതിരേ പോരാട്ടത്തിനിറങ്ങുന്നത്.

അടുത്ത കാലത്തൊന്നും ഇത്ര മെച്ചപ്പെട്ട റാങ്കുള്ള ഒരു ടീമുമായി ഇന്ത്യ കളിക്കാനിറങ്ങിയിട്ടില്ല.. ദിവസങ്ങള്‍ക്കു മുമ്പ് ഉയര്‍ന്ന റാങ്കുള്ള മലേഷ്യയുമായി 3-2ന് വിജയിക്കാനായത് ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ഫിഫ റഫറി എം ബി സന്തോഷ് കുമാറാണ് മല്‍സരം നിയന്ത്രിക്കുന്നത്. സാഫ് ഗെയിംസിനുള്ള റഫറിമാരുടെ സാധ്യത ലിസ്റ്റിലും സന്തോഷിന്റെ പേരുണ്ട്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+