
രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. എസ്‌ക്വല്‍ ലാവെസ്സിയുടെ ക്രോസ് സ്വീകരിച്ച ഹിഗ്വെയ്ന്‍ വിങറിലൂടെ തന്നെ ഡി മാരിയക്ക് പന്ത് മറിച്ചു നല്‍കുകയായിരുന്നു. ഇടതുകാലുകൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് പായിച്ച മാരിയയ്ക്ക് തെറ്റിയില്ല.
17ാം മിനിറ്റില്‍ ജാവിയര്‍ മസ്‌കെരാനോയുടെ ഹാന്‍ഡ്‌ബോളില്‍ നിന്നു ലഭിച്ച പെനല്‍റ്റിയിലൂടെ പരാഗ്വേ ഒപ്പമെത്തി. കിക്കെടുത്ത മിഡ്ഫീല്‍ഡര്‍ ജൊനാഥന്‍ ഫാബ്രോയ്ക്ക് പിഴച്ചില്ല.
തൊട്ടുപിറകെ കോര്‍ണറില്‍ നിന്നും ഡി മാരിയ പോസ്റ്റിലേക്ക് അയച്ച ബനാനകിക്ക് ഏറെ പണിപ്പെട്ടാണ് ഗോള്‍കീപ്പര്‍ ജസ്റ്റോ വില്ലാര്‍ തട്ടിയകറ്റിയത്. പരാഗ്വേന്‍ പ്രതിരോധത്തിലുണ്ടായ പിഴവില്‍ നിന്നായിരുന്നു ഹിഗ്വെയ്‌ന്റെ ഗോള്‍. ലെഫ്റ്റ് ബാക്ക് റിച്ചാര്‍ഡ് ഓര്‍ട്ടിസിനെ മറികടന്ന് മുന്നേറിയ ഹിഗ്വെയ്ന്‍ വില്ലാറിനെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിനുള്ളിലെത്തിച്ചു.
30ാം മിനിറ്റിലായിരുന്നു മെസ്സിയുടെ മാന്ത്രിക ഗോള്‍ പിറന്നത്. 30 മീറ്റര്‍ അകലെ നിന്നും പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്് പായിച്ച സൂപ്പര്‍കിക്ക് വലയ്ക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അത് എല്ലാവരും ആസ്വദിക്കുകയായിരുന്നു.
മേഖലയിലെ മറ്റു മത്സരങ്ങളില്‍ പെറു 2-1ന് വെനി സ്വേലയെയും ഇക്വഡോര്‍ 1-0ന് ബൊളീവിയയെയും കൊളംബിയ 4-0ന് ഉറുഗ്വെയേയും
മെക്‌സിക്കോ 2-0ന് കോസ്റ്റാറിക്കയെയും ഇംഗ്ലണ്ട് 5-0ന് മോള്‍ഡോവയെയും തോല്‍പ്പിച്ചു.