Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോളണ്ട് നേടി; കാമറൂണിന് സമ്പൂര്‍ണ തോല്‍വി

Netherlands Team
കേപ്ടൗണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ പ്രതീക്ഷയായിരുന്ന കാമറൂണിന് സമ്പൂര്‍ണ തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹോളണ്ട്(നെതര്‍ലാന്റ്) ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കാമറൂണിനെ തോല്‍പിച്ചു.

ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹോളണ്ട് കാമറൂണിനെ നേരിട്ടത്. തുടക്കം മുതല്‍ ആധിപത്യം നേടാനും അവര്‍ക്ക് കഴിഞ്ഞു. അതേസമയം ഒട്ടേറെ ഗോളവസരങ്ങള്‍ കൈവന്നുവെങ്കിലും അതെല്ലാം ഓറഞ്ചുപട പാഴാക്കി.

പോയിന്റ്സ്
പത്തൊമ്പതാം മിനിട്ടിലും ഇരുപത്തിനാലാം മിനിട്ടിലും നല്ല ഗോളവസരങ്ങളാണ് പാഴായിപ്പയോത്. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റില്‍ കിട്ടിയ ഹോള്‍ പ്രായശ്ചിത്തമെന്നോണം വാന്‍ പേഴ്‌സി ഗോളാക്കി. റാഫേല്‍ വാണ്ടര്‍വാര്‍ട്ട് നല്‍കിയ അസ്സലൊരു പാസില്‍ നിന്നായിരുന്നു വാന്‍ പേഴ്‌സിയുടെ ഗോള്‍.

ആദ്യപകുതിയില്‍ ഇടവേളയ്ക്ക് ശേഷം കാമറൂണ്‍ ശക്തമായി തിരിച്ചടിച്ചു. പന്ത് ഏറെ നേരവും അവരുടെ പക്കലായിരുന്നു. വൈകാതെ അതിന് ഫലവും കണ്ടു.

അറുപത്തിയഞ്ചാം മിനിട്ടില്‍ പെനാല്‍റ്റി കിക്കിലൂടെ സാമുവല്‍ എറ്റു കാമറൂണിന് സമനില സമ്മാനിച്ചു. ജെറിമി എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ വാന്‍ഡര്‍ വാര്‍ട്ട് കൈകൊണ്ട് തടുത്തതിനാണ് റഫറി സ്‌പോട്ട് കിക്ക് അനുവദിക്കുകയായിരുന്നു.

പരിക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍ താരം അര്യന്‍ റോബനെ കോച്ച് വാന്‍ മെര്‍വിക്ക് ഇതാദ്യമായി ഈ ലോകകപ്പില്‍ കളത്തിലിറക്കി. മെര്‍വിക്കിന്റെ തീരുമാനം തെറ്റിയില്ല ഹോളണ്ടിന്റെ വിജയഗോളിന് വഴിവെച്ച് റോബന്‍ മികവുകാണിച്ചു.

എന്‍പത്തിമൂന്നാം മിനിട്ടില്‍ റോബന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ പോസ്റ്റിലിടിച്ച് തിരിച്ച് വന്നു. പന്ത് കിട്ടിയത് ഹണ്ട്‌ലാര്‍ക്ക്. അവസരം പാഴാക്കാതെ നിറയൊഴിച്ച ഹണ്ട്‌ലാര്‍ ഹോളണ്ടിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+