Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആനപ്പടയ്ക്ക് ആശ്വാസ ജയം

Ivory Coast beats North Korea
നെല്‍സ്പ്രൂട്ട്: അദ്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉത്തര കൊറിയയെ നേരിടാനിറങ്ങിയ ഐവറി കോസ്റ്റിന് ആശ്വാസ ജയം മാത്രം ബാക്കി.

പ്രീക്വാട്ടറിലെത്താന്‍ ഐവറി കോസ്റ്റിന് വന്‍ ഗോള്‍ വ്യത്യാസത്തില്‍ ജയിക്കണമായിരുന്നു. മാത്രമല്ല, ബ്രസീല്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിയ്ക്കുകയും വേണം. എന്നാല്‍ ഈ രണ്ട് സാധ്യതകളും സംഭവ്യമാകാതെ വന്നതോടെ ഐവറി കോസ്റ്റിന്റെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വിരാമമായി.

പോയിന്റ്സ്

ആദ്യ പകുതിയില്‍ ആറു മിനിറ്റിനിടെ ഐവറി കോസ്റ്റ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഉത്തരകൊറിയ വീണ്ടുമൊരു വന്‍ തകര്‍ച്ച നേരിടുമെന്ന തോന്നല്‍ അതുണ്ടാക്കിയിരുന്നു. എന്നാല്‍ ആദ്യ ഗോളുകളുടെ ആവേശം രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ ആനപ്പടയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഉത്തരകൊറിയ ആക്രമണം തുനിഞ്ഞതും ഐവറി കോസ്റ്റിന്റെ മോഹങ്ങള്‍ക്ക് തടയിട്ടു.

യായാ ടൂറെ , റൊമെറിക് , സലോമന്‍ കാലു എന്നിവരാണ് ഐവറി കോസ്റ്റിന്റെ ഗോള്‍ ശില്‍പ്പികള്‍. ഇതിന് മറുപടി നല്‍കാന്‍ ഉത്തര കൊറിയ്ക്ക് കഴിഞ്ഞില്ല. ഈ മത്സരത്തില്‍ ലഭിച്ച മൂന്നു പോയന്റും പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചതിലൂടെ നേടിയ ഒരു പോയന്റുമടക്കം നാലു പോയിന്റുമായാണ് അവര്‍ മടങ്ങുന്നത്.

മരണഗ്രൂപ്പിലെ വമ്പന്‍മാരുടെ മുന്നില്‍ അടിപതറിയ ഉത്തര കൊറിയ ഒരു മത്സരം പോലും ജയിക്കാനായില്ല. ആദ്യ മത്സരത്തില്‍ ശക്തരായ ബ്രസീലിനെ ലേശം വിറപ്പിയ്ക്കാന്‍ കഴിഞ്ഞത് മാത്രമാണ് അവര്‍ക്ക് ഈ ലോകകപ്പില്‍ ഓര്‍ക്കാനുള്ളത്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+