Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euorpa League: അവസരങ്ങള്‍ തുലച്ച് യുനൈറ്റഡ്, സെവിയ്യ ഫൈനലില്‍

കൊളോണ്‍: ഈ സീസണിലും യൂറോപ്യന്‍ കിരീടമെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വപ്‌നം പാതിവഴിയില്‍ പൊലിഞ്ഞു. യൂറോപ്പിലെ രണ്ടാം നിര ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ യുനൈറ്റഡിന് സെമി ഫൈനലില്‍ കാലിടറുകയായിരുന്നു. മുന്‍ ചാംപ്യന്‍മാരും സ്പാനിഷ് ടീമുമായ സെവിയ്യയാണ് യുനൈറ്റഡിനെ വീഴ്ത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം.

1

കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണ്ടസിന്റെ പെനല്‍റ്റി ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇരുപകുതികളിലുമായി സൂസോ (26ാം മിനിറ്റ്), ലൂക്ക് ഡി യോങ് (78) എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ജയിച്ചു കയറുകയായിരുന്നു. ഇന്റര്‍ മിലാന്‍- ഷക്തര്‍ ഡൊണെസ്‌ക് സെമിയിലെ വിജയികളാണ് ഫൈനലില്‍ സെവിയ്യയുടെ എതരാളികള്‍.

മികച്ച ഗോളവസരങ്ങള്‍ പാഴാക്കിയതും സെവിയ്യ ഗോളി ബോണോയുടെ ചില കണ്ണഞ്ചിപ്പിക്കുന്ന സേവുകളും യുനൈറ്റഡിന് വിനയാവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുനൈറ്റഡ് തുടരെ സെവിയ്യ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. യുനൈറ്റഡ് പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്തായിരുന്നു സെവിയ്യയുടെ രണ്ടു ഗോളുകളും.

2

ഒമ്പതാം മിനിറ്റില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിനെ ബോക്‌സിനകത്ത് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു റഫറി യുനൈറ്റഡിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ പെനല്‍റ്റി വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി ബോണോയ്ക്കു തൊടാന്‍ പോലുമായില്ല. 26ാം മിനിറ്റില്‍ സൂസോയുടെ ഗോള്‍ സെവിയ്യയെ ഒപ്പമെത്തിച്ചു. ഇടതു വിങില്‍ നിന്നും സെര്‍ജിയോ റെഗ്യുലിന്‍ ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാതെ പ്രതിരോധനിര കാഴ്ചക്കാരായി നിന്നപ്പോള്‍ വലതു പോസ്റ്ററിന് അടുത്തു നിന്ന സൂസോ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

3

ആന്റണി മര്‍ഷ്യാല്‍, റഷ്‌ഫോര്‍ഡ്, മാസണ്‍ ഗ്രീന്‍വുഡ്, ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെല്ലാം യുനൈറ്റഡിന്റെ ലീഡുയര്‍ത്താനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല. 78ാ മിനിറ്റില്‍ യുനൈറ്റഡ് പ്രതിരോധത്തിലെ മറ്റൊരു വീഴ്ച മുതലെടുത്ത് സെവിയ്യ വിജയഗോള്‍ നേടി. ആദ്യ ഗോള്‍ വന്നത് ഇടതു വിങില്‍ നിന്നുള്ള ക്രോസില്‍ നിന്നായിരുന്നെങ്കില്‍ ഇത്തവണ വലതു വിങില്‍ നിന്നായിരുന്നുവെന്ന് മാത്രം. ക്യാപ്റ്റന്‍ ജീസസ് നവാസ് ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ യുനൈറ്റഡ് പ്രതിരോധനിര ശങ്കിച്ചു നിന്നപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡിയോങിന് പന്തിനെ ഹാഫ് വോളിയിലൂടെ വലയിലേക്കു വഴി തിരിച്ചു വിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Monday, August 17, 2020, 9:14 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+