Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളം നിറയാന്‍ ഇനിയില്ല ഇനിയേസ്റ്റ!! സ്പാനിഷ് ടീമിനോട് ഗുഡ്‌ബൈ പറഞ്ഞ് പാസ് മാസ്റ്റര്‍...

ഇതിഹാസ താരം ഇനിയേസ്റ്റ പടിയിറങ്ങി | Oneindia Malayalam

മോസ്‌കോ: ആധുനിക ഫുട്‌ബോളിലെ സമാനതകളില്ലാത്ത താരങ്ങളിലൊരാളും പാസിങ് ഗെയിമിലൂടെ പാസ് മാസ്റ്ററെന്നു പോലും ലോകം വിശേഷിപ്പിക്കുകയും ചെയ്ത സ്പാനിഷ് ഇതിഹാസം ആന്ദ്രെസ് ഇനിയേസ്റ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു.

റഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് സ്‌പെയിന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെയാണ് ഇനിയേസ്റ്റ ദേശീയ ടീമിനോട് ഗുഡ്‌ബൈ പറഞ്ഞത്. ചെമ്പടയ്ക്കു വേണ്ടി 131 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള 34 കാരന്‍ മൂന്ന് അന്താരാഷ്ട്ര കിരീട വിജയങ്ങളിലും പങ്കാളിയായി. 13 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പകരക്കാരനായി ഇറങ്ങി

പകരക്കാരനായി ഇറങ്ങി

റഷ്യക്കെതിരായ പ്രീക്വാര്‍ട്ടറില്‍ പകരക്കാരനായാണ് ഇനിയേസ്റ്റയെ സ്പാനിഷ് കോച്ച് കളത്തിലിറക്കിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ ആദ്യ കിക്ക് തന്നെ അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ സഹതാരങ്ങള്‍ പെനല്‍റ്റികള്‍ നഷ്ടപ്പെടുത്തിയതോടെ ഇനിയേസ്റ്റയുടെ സുവര്‍ണ കരിയറിന് കണ്ണീരോടെ തിരശീല വീഴുകയായിരുന്നു. ദേശീയ ടീമിനൊപ്പമുള്ള തന്റെ അവസാനത്തെ കളിയായിരുന്നു ഇതെന്നത് യാഥാര്‍ഥ്യമാണെന്നു മല്‍സരശേഷം ഇനിയേസ്റ്റ പറഞ്ഞു.

 സ്വപ്‌നം കാണുന്ന അവസാനം ഉണ്ടാവണമെന്നില്ല

സ്വപ്‌നം കാണുന്ന അവസാനം ഉണ്ടാവണമെന്നില്ല

മനോഹരമായ കരിയറിന് അന്ത്യമായിരിക്കുന്നത്. നിങ്ങള്‍ സ്വപ്‌നം കാണുന്നതു പോലൊരു അവസാനം എല്ലായ്‌പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. സ്പാനിഷ് ടീം കൂടുതല്‍ മികവോടെ തന്നെ മുന്നോട്ട് പോവുമെന്ന് ഉറപ്പുണ്ട്. കാരണം, അതിനു മിടുക്കുള്ള താരങ്ങള്‍ ദേശീയ ടീമിലുണ്ടെന്നും താരം വിശദമാക്കി.
ലോകകപ്പിന് തൊട്ടുമുമ്പ് ജുലെന്‍ ലൊപ്പാട്ടെഗ്വിയെ സ്പാനിഷ് പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയതാണ് ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്ന് ന്യായീകരിക്കാന്‍ താരങ്ങള്‍ക്കാവില്ലെന്നും ഇനിയേസ്റ്റ ചൂണ്ടിക്കാട്ടി. ഫുട്‌ബോളില്‍ എല്ലായ്‌പ്പോഴും കുറ്റക്കാര്‍ കളിക്കളത്തില്‍ ഇറങ്ങിയ താരങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിലെ വിജയഗോള്‍

ലോകകപ്പിലെ വിജയഗോള്‍

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഹോളണ്ടിനെതിരേ സ്‌പെയിനിന്റെ വിജയഗോള്‍ ഇനിയേസ്റ്റയുടെ വകയായിരുന്നു. ലോക കിരീടം കൂടാതെ 2008, 12 വര്‍ഷങ്ങളിലെ യൂറോ കപ്പ് വിജയത്തിലും താരം പങ്കാളിയായിട്ടുണ്ട്. 2006ലാണ് ഇനിയേസ്റ്റ സ്‌പെയിനിനു വേണ്ടി അരങ്ങേറുന്നത്.

 ഇനി ജപ്പാനില്‍ കാണാം

ഇനി ജപ്പാനില്‍ കാണാം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് മല്‍സരങ്ങളില്‍ ഇനിയേസ്റ്റ തുടരും. 22 വര്‍ഷം നീണ്ട ബാഴ്‌സലോണയുമായുള്ള ബന്ധെ കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം അവസാനിപ്പിച്ചിരുന്നു. ബാഴ്‌സയ്ക്കു വേണ്ടി 674 മല്‍സരങ്ങളില്‍ കളിച്ച ഇനിയേസ്റ്റ 32 കിരീട നേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്. പുതിയ സീസണിലെ ജപ്പാനിലെ മുന്‍നിര ക്ലബ്ബായ വിസെല്‍ കോബിനു വേണ്ടിയാണ് താരം കളിക്കുന്നത്.

ഇതിഹാസമെന്ന് കോച്ച് ഹിയേറോ

ഇതിഹാസമെന്ന് കോച്ച് ഹിയേറോ

സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായി ഇനിയേസ്റ്റ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കോച്ച് ഫെര്‍ണാണ്ടോ ഹിയേറോ പറഞ്ഞു. റഷ്യക്കെതിരേ പകരക്കാരനായി ഇറങ്ങിയ ശേഷം ഗംഭീരമായാണ് അദ്ദേഹം കളിച്ചത്. അരങ്ങേറ്റ മല്‍സം കളിക്കുന്ന ആവേശത്തോടെ ടീമിന് പ്രചോദനമേകിയ ഇനിയേസ്റ്റയെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായും കോച്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതുപോലൊരു വിരമിക്കലല്ല ഇനിയേസ്റ്റ അര്‍ഹിച്ചിരുന്നതെന്ന് മുന്‍ ടീമംഗം സെക് ഫെബ്രഗസ് പ്രതികരിച്ചു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, July 2, 2018, 11:34 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+