For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിക്കൂട്ടവും റയലുമെല്ലാം വീണ്ടും കളിക്കളത്തിലേക്ക്, ലാ ലിഗ പുനരാരംഭിക്കുന്നു... തീരുമാനം ഇങ്ങനെ

ജൂണിലായിരിക്കും ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കുക

മാഡ്രിഡ്: കൊറോണവൈറ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നു. ജൂണ്‍ ആദ്യവാരത്തോടെ മല്‍സരങ്ങള്‍ വീണ്ടും തുടങ്ങാനാണ് ആലോചിക്കുന്നത്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്കു ചെറിയ തോതില്‍ പരിശീലനവും നടത്താം. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു പ്രതീക്ഷകള്‍ വര്‍ധിച്ചത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഈയാഴ്ച വിവിധ ക്ലബ്ബുകളിലെ താരങ്ങളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കും. അതിനു ശേഷമായിരിക്കും അവര്‍ പരിശീലനം ആരംഭിക്കുക.

messi

ക്ലബ്ബുകള്‍ പരിശീലന സൗകര്യങ്ങള്‍ തയ്യാറാക്കുകയും അവയെല്ലാം അണുവിമുക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം കളിക്കാരെ കൊവിഡ്-19 പരിശോധനയ്ക്കും വിധേയരാക്കണം. ഈയാഴ്ച അവസാനത്തതോടെ കളിക്കാര്‍ക്കു പരിശീലന സെഷന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം. ഫുട്‌ബോളിന്റെ മടങ്ങിവരവ് സ്‌പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നു സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനം. അതുകൊണ്ടു തന്നെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ നമുക്ക് പ്രവചിക്കാന്‍ സാധിക്കുന്നതല്ല. എങ്കിലും ജൂണില്‍ ലീഗ് പുനരാരംഭിക്കാന്‍ കഴിയമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പരിശീലനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പങ്കെടുക്കുന്ന മുമ്പ് മുഴുവന്‍ കളിക്കാരെയും കോച്ചുമാരെയും ക്ലബ്ബിലെ മറ്റു ജീവനക്കാരെയും വ്യക്തിപരമായ പരിശീലനം ആരംഭിക്കുന്നതിന് രണ്ടു ദിവസം പരിശോധനയ്ക്കു വിധേയരാക്കും. അതു മാത്രമല്ല പരിശീലനം കഴിഞ്ഞ് എല്ലാ ദിവസവും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഒഴിഞ്ഞ സ്‌റ്റേഡിയത്തിലായിരിക്കും സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കുക. എന്നാല്‍ ലീഗ് പുനരാരംഭിക്കുന്ന തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല.

എങ്ങനെ പരിശീലനം പുനരാരംഭിക്കാം എന്നതിനെക്കുറിച്ചു ക്ലബ്ബുകള്‍ക്കു പെരുമാറ്റച്ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലീഗ് അയച്ചു കൊടുത്തിരുന്നു. നാലു ഘട്ടങ്ങുള്‍പ്പെടുന്ന പദ്ധതിയാണ് ഇതിലുള്‍പ്പെട്ടിരുന്നത്. ഒന്നു നിലവിലെ തയ്യാറെടുപ്പ് ഘട്ടമാണ്. രണ്ടാമത്തേത് താരങ്ങളുടെ വ്യക്തിഗത പരിശീലനമാണ്. തുടര്‍ന്നു ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാര്‍ പരിശീലനത്തിലേര്‍പ്പെടും. അതിനു ശേഷമായിരിക്കും ഫുള്‍ സ്‌ക്വാഡ് ഒരുമിച്ച് പരിശീലനം നടത്തുന്നത്.

Story first published: Tuesday, May 5, 2020, 8:52 [IST]
Other articles published on May 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+