Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് കിങ്‌സ് കപ്പ്: നാലടിച്ച് റയല്‍ മാഡ്രിഡ്... ബാഴ്‌സലോണയ്ക്ക് നേരിയ ജയം

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കും മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും ജയം. അവസാന 32ലെ ഒന്നാംപാദത്തില്‍ ബാഴ്‌സ 1-0ന് കള്‍ച്ചറല്‍ ലിയോനസെയെയാണ് തോല്‍പ്പിച്ചത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ക്ലെമെന്റ് ലേന്‍ഗ്ലേറ്റാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ഒസ്മാനെ ഡെംബാലെയുടെ ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ലേന്‍ഗ്ലേറ്റിന്റെ വിജയഗോള്‍. മല്‍സരത്തിലെ രണ്ടാംപാദം ബാഴ്‌സയുടെ തട്ടകമായ ന്യൂകാംപില്‍ ഡിസംബര്‍ അഞ്ചിന് നടക്കും.

spanish copa del rey first leg wins for barcelona-real madrid

അതേസമയം, എവേ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് 4-0ന് മെലില്ലയെ തരിപ്പണമാക്കുകയായിരുന്നു. റയലിനു വേണ്ടി കരീം ബെന്‍സെമ, മാര്‍കോ അസെന്‍സിയോ, ആല്‍വറോ ഒഡ്രിയോസോല, ക്രിസ്‌റ്റോ ഗോണ്‍സാലസ് എന്നിവരാണ് ലക്ഷ്യംകണ്ടത്. താല്‍ക്കാലിക പരിശീലകന്‍ സാന്റിയാഗോ സോളാരിയുടെ കീഴിലാണ് റയല്‍ കളത്തിലിറങ്ങിയത്. തകര്‍പ്പന്‍ വിജയത്തോടെ റയല്‍ പ്രീക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പാക്കി. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവില്‍ ഡിസംബര്‍ അഞ്ചിനാണ് ഇരു ടീമും തമ്മിലുള്ള രണ്ടാംപാദ മല്‍സരം അരങ്ങേറുന്നത്.

Story first published: Thursday, November 1, 2018, 12:21 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+