Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്വാര്‍ട്ടര്‍ ഉറപ്പിച്ച് സ്‌പെയിന്‍, പൊരുതിനോക്കാന്‍ റഷ്യയും; പ്രവചനം ആര്‍ക്ക്?

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം ദിവസം ആതിഥേയരായ റഷ്യയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സയമം രാത്രി 7.30ന് ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ലഭിക്കുന്ന കാണികളുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് റഷ്യ ശക്തരായ സ്‌പെയിനിനെതിരെ മത്സരത്തിനിറങ്ങുക.

spain

ആദ്യ മത്സരങ്ങളില്‍ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌പെയിനിന് റഷ്യ കാര്യമായ ഭീഷണിയുയര്‍ത്താന്‍ ഇടയില്ല. പന്ത് കൈവശംവച്ചുകൊണ്ട് കളി കൈയ്യടക്കുന്ന ശൈലിയിലാകും സ്‌പെയിന്‍ റഷ്യയ്‌ക്കെതിരെയും ആധിപത്യം സ്ഥാപിക്കുക. മധ്യനിരയില്‍ കളിനിയന്ത്രിച്ച് ആന്ദ്രേ ഇനിയേസ്റ്റയും സംഘവും മുന്നേറുമ്പോള്‍ സ്‌ട്രൈക്കര്‍ കോസ്റ്റയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

മറുവശത്ത് അമിത പ്രതീക്ഷകളൊന്നുമില്ലാതെയാകും റഷ്യ സ്‌പെയിനിനെതിരെ കളിക്കാനിറങ്ങുക. ആദ്യ രണ്ടു മത്സരങ്ങളില്‍ ഗോളടിച്ചുകൂട്ടിയെങ്കിലും യുറുഗ്വായുമായുള്ള മത്സരത്തില്‍ ടീമിന്റെ പോരായ്മകള്‍ പുറത്തുവന്നു. ഇത് പരിഹരിച്ചുകൊണ്ടായിരിക്കും കോച്ച് സ്റ്റാനിസ്ലോവ് ചെര്‍ഷെസോവ് ടീമിനെ അണിനിരത്തുക.

യോഗ്യതാ റൗണ്ട് കളിക്കാതെയെത്തിയ റഷ്യ ആതിഥേയ രാജ്യമെന്ന നിലയിലാണ് ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കുന്നത്. രണ്ടാം റൗണ്ടിലെത്തില്ലെന്ന് പ്രവചിച്ചെങ്കിലും മുപ്പത്തിരണ്ടു വര്‍ഷത്തിനുശേഷം ടീം പ്രീക്വാര്‍ട്ടറിലെത്തി. സ്‌പെയിന്‍ റഷ്യ മത്സരത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ സ്‌പെയിന്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Sunday, July 1, 2018, 10:21 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+