Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: ക്രൊയേഷ്യയെ നാണംകെടുത്തി സൂപ്പര്‍ സ്‌പെയിന്‍... ചെമ്പടയുടെ ആറാട്ട്, വീഡിയോ

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗ് എയില്‍ മുന്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനിന്റെ ആറാട്ട്. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ ചെമ്പട നാണംകെടുത്തുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ എതിരില്ലാത്ത ആറു ഗോളുകളാണ് സ്‌പെയിന്‍ ക്രൊയേഷ്യയുടെ വലയിലേക്കു അടിച്ചുകയറ്റിയത്. മറ്റൊരു മല്‍സരത്തില്‍ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ബെല്‍ജിയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഐസ്‌ലാന്‍ഡിനെ തകര്‍ത്തുവിട്ടു.

1

നാഷന്‍സ് ലീഗ് ബിയില്‍ ബോസ്‌നിയ ഹെര്‍സെഗോവിന 1-0ന് ഓസ്ട്രിയയെയും നാഷന്‍സ് ലീഗ് സിയില്‍ ഫിന്‍ലാന്‍ഡ് 1-0ന് എസ്റ്റോണിയയെയും ഹംഗറി 2-1ന് ഗ്രീസിനെയും നാഷന്‍സ് ലീഗ് ഡിയില്‍ ലക്‌സംബെര്‍ഗ് 3-0ന് സാന്‍മരിനോയെയും തോല്‍പ്പിച്ചു. ബെലാറസ്- മാള്‍ഡോവ മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

ഇരുപകുതികളിലായാണ് മൂന്നു ഗോളുകള്‍ ക്രൊയേഷ്യന്‍ വലയ്ക്കുള്ളിലാക്കി സ്‌പെയിന്‍ കരുത്തുകാട്ടിയത്. ക്രൊയേഷ്യയുടെ എക്കാലത്തയും വലിയ തോല്‍വിയാണിത്. നാഷന്‍സ് ലീഗില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെയും അവര് തോല്‍പ്പിച്ചിരുന്നു. സോള്‍ (24ാം മിനിറ്റ്), മാര്‍ക്കോ അസെന്‍ഷ്യോ (33), റോഡ്രിഗോ മൊറേനോ (49), സെര്‍ജിയോ റാമോസ് (57), ഇസ്‌ക്കോ (70) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലോവ്‌റെ കാലിനിച്ചിന്റെ വകയായിരുന്നു.

2

മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ ദയനീയമായിരുന്നില്ല ക്രൊയേഷ്യയുടെ പ്രകടനം. ആദ്യ 20 മിനിറ്റോളം അറ്റാക്കിങ് ഫുട്‌ബോളിലെ സ്‌പെയിനിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ക്രൊയേഷ്യക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു ഗോള്‍ വഴങ്ങേണ്ടിവന്നതോടെ കളി ക്രൊയേഷ്യയുടെ വരുതിയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
ഐസ്‌ലാന്‍ഡിനെതിരേ ഇരട്ടഗോളുകള്‍ നേടിയ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ ഹീറോ. മറ്റൊരു ഗോള്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ വകയായിരുന്നു.

സ്‌പെയിനും ക്രൊയേഷ്യയും തമ്മിലുള്ള മല്‍സരത്തിന്റെ വീഡിയോ ഹൈലൈറ്റ്‌സ് കാണാം

Story first published: Wednesday, September 12, 2018, 9:53 [IST]
Other articles published on Sep 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+