Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പെയിന്‍' ഇല്ലാതെ സ്‌പെയിനുമെത്തി... കൗമാര ലോകകപ്പില്‍ ഇനി യൂറോപ്യന്‍ ഫൈനല്‍

മുംബൈ: ഇത്തവണത്തെ കൗമാര ലോകകപ്പ്‌ ട്രോഫി യൂറോപ്പിലേക്ക്‌ വിമാനം കയറുമെന്ന്‌ ഉറപ്പായി. ലാറ്റിനമേരിക്കയ്‌ക്കു പിറകെ ആഫ്രിക്കയും വീണതോടെയാണ്‌ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ യൂറോപ്യന്‍ കിരീടപ്പോരിന്‌ അരങ്ങൊരുങ്ങിയത്‌. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ കിരീടപ്രതീക്ഷയായ മാലിയെ യൂറോപ്യന്‍ വമ്പന്മാരായ സ്‌പെയിന്‍ തകര്‍ത്തുവിട്ടു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. സ്‌പെയിനിനു വേണ്ടി സൂപ്പര്‍ താരം ആബേല്‍ റൂയിസ്‌ ഇരട്ടഗോള്‍ നേടി. മൂന്നാം ഗോള്‍ ഫെറാന്‍ ടോറസിന്റെ വകയായിരുന്നു.

ഒന്നാം പകുതിയില്‍ തന്നെ രണ്ടു വട്ടം മാലിയുടെ വലചലിപ്പിച്ച്‌ സ്‌പെയിന്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. ഫൈനലില്‍ ശക്തരായ ഇംഗ്ലണ്ടാണ്‌ സ്‌പെയിനിന്റെ എതിരാളികള്‍. വൈകീട്ട്‌ നടന്ന ആദ്യ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ബ്രസീലിനെ ഇംഗ്ലണ്ട്‌ 3-1ന്‌ തുരത്തിയിരുന്നു. ശനിയാഴ്‌ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ്‌ സ്‌പെയിന്‍-ഇംഗ്ലണ്ട്‌ ഫൈനല്‍. വൈകീട്ട്‌ അഞ്ചിനു ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസീല്‍ മാലിയുമായി ഏറ്റുമുട്ടും.

fifa

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ മാലി സ്‌പെയിനിനു കനത്ത ഭീഷണിയുയര്‍ത്തുമെന്ന്‌ കരുതിയെങ്കിലും ഒന്നാം പകുതിയില്‍ സ്‌പെയിനാണ്‌ മികച്ചു നിന്നത്‌. രണ്ടാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി കൊയ്‌റ്റയുടെ തകര്‍പ്പന്‍ സേവ്‌ മാലിയെ കാത്തു. 18ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ സ്‌പെയിനിന്റെ ആദ്യ ഗോളെത്തി. സ്‌പാനിഷ്‌ താരം ഗില്‍ബെര്‍ട്ടിനെ മാലിയുടെ ദിയാബി ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയപ്പോള്‍ റഫറിക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പരിചയസമ്പന്നനായ റൂയിസിന്റെ കിക്ക്‌ ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക്‌ (1-0). ഒന്നാംപകുതി തീരാന്‍ രണ്ടു മിനിറ്റ്‌ ബാക്കിയുള്ളപ്പോള്‍ സ്‌പെയിന്‍ വീണ്ടും ലക്ഷ്യം കണ്ടു. ബോക്‌സിനു പുറത്തു നിന്നുള്ള റൂയിലിന്റെ നിലംപറ്റിയുള്ള ഷോട്ട്‌ വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ഗോളിക്കൊന്നും ചെയയ്യാനുണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആറാം ഗോളായിരുന്നു ഇത്‌.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ മാലി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടിലേറെ തവണയാണ്‌ അവര്‍ ആദ്യ ഗോള്‍ നേടുന്നതിന്‌ തൊട്ടരികിലെത്തിയത്‌. ഗോള്‍ മടക്കി കളിയിലേക്ക്‌ തിരിച്ചുവരാന്‍ മാലി ശ്രമിക്കുന്നതിനിടെയാണ്‌ സ്‌പെയിന്‍ മൂന്നാം ഗോളും നേടി മാലിയുടെ മേല്‍ അവസാന ആണിയും അടിച്ചത്‌. സെര്‍ജിയോ ഗോമസിന്റെ തകര്‍പ്പന്‍ ക്രോസ്‌ കരുത്തുറ്റ ഹെഡ്ഡറിലൂടെ ടോറസ്‌ വലയിലേക്ക്‌ പായിച്ചു (3-0). മൂന്നു മിനിറ്റിനകം തോല്‍വിയുടെ ആഘാതം അല്‍പ്പം കുറച്ച്‌ മാലി ആശ്വാസഗോള്‍ മടക്കി. ലസ്സാന എന്‍ദിയായായിരുന്നു സ്‌കോറര്‍.

Story first published: Wednesday, October 25, 2017, 22:27 [IST]
Other articles published on Oct 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+