വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിനിനെ വിറപ്പിച്ച് ഇറാന്‍ കീഴടങ്ങി... ജയം 1-0ന്, പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു

ഡിയേഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്

1-0 ന് സ്പെയിൻ ഇറാനെ കീഴടക്കി | Oneindia Malayalam

1
958030

കസാന്‍: റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന് ജയം. ഏഷ്യന്‍ കരുത്തുമായെത്തിയ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിന്‍ മറികടന്നത്. ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ ആദ്യ ജയം കൂടിയാണിത്. ഒന്നാം റൗണ്ടില്‍ പോര്‍ച്ചുഗലുായി സ്‌പെയിന്‍ സമനില വഴങ്ങിയിരുന്നു.

1

ഇറാനെതിരേ 54ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍. തോറ്റെങ്കിലും സ്‌പെയിനിനെ വിറപ്പിക്കുന്ന കളിയാണ് ഇറാന്‍ കെട്ടഴിച്ചത്. രണ്ടാംപകുതിയില്‍ ഒരു തവണ അവര്‍ സ്പാനിഷ് വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.

സ്‌പെയിന്‍ തങ്ങളുടെ പതിവു ശൈലിയില്‍ പൊസെഷന്‍ ഫുട്‌ബോള്‍ തന്നെയാണ് കളിച്ചത്. കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് ഇറാന്‍ പരീക്ഷിച്ചത്. ഇറാന്റെ ശക്തമായ പ്രതിരോധം ഭേദിക്കാന്‍ സ്‌പെയിന്‍ ശരിക്കും പാടുപെട്ടു. ഗോളിലേക്ക് വളരെ കുറച്ചു ഷോട്ടുകള്‍ മാത്രമേ അവര്‍ക്കു തൊടുക്കാനായുള്ളൂ.

Jun 21, 2018, 1:26 am IST

തോറ്റെങ്കിലും ഇറാന്‍ പുറത്തായിട്ടില്ല. അവസാന മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചാല്‍ ഇറാന് പ്രീക്വാര്‍ട്ടറിലെത്താം

Jun 21, 2018, 1:25 am IST

ഫൈനല്‍ വിസില്‍... സ്‌പെയിന്‍ ഈ ലോകകപ്പിലെ ആദ്യജയം കുറിച്ചു

Jun 21, 2018, 1:16 am IST

മല്‍സരം 85ാം മിനിറ്റിലെത്തി. സ്‌പെയിന്‍ 1-0ന് മുന്നില്‍ത്തന്നെ

Jun 21, 2018, 12:58 am IST

64ാം മിനിറ്റില്‍ സ്‌പെയിനിനെ സ്തബ്ധരാക്കി ഇറാന്‍ ഗോള്‍വല ചലിപ്പിച്ചു. ഫ്രീകിക്കിനൊടുവില്‍ ലഭിച്ച പന്ത് ഇറാന്‍ താരം എസാതൊലാഹി വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഇറാന്‍ താരങ്ങളുടെ ആഹ്ലാദം അണപൊട്ടി. എന്നാല്‍ ഇതിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഗോളില്‍ സംശയം തോന്നിയ റഫറി വിഎആര്‍ സഹായം തേടി. തുടര്‍ന്ന് ഈ ഗോള്‍ ഓഫ് സൈഡാണെന്ന് വിധിക്കുകയായിരുന്നു

Jun 21, 2018, 12:57 am IST

ഇറാന്റെ സമനില ഗോള്‍... പക്ഷെ ഗോളല്ല!!

Jun 21, 2018, 12:55 am IST

ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച കോസ്റ്റ ഒന്നു വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് ഇറാന്‍ താരത്തിന്റെ ശരീരത്തില്‍ തട്ടി മടങ്ങിയെങ്കിലും വീണ്ടും കോസ്റ്റയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

Jun 21, 2018, 12:49 am IST

54ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു സ്‌പെയിനിന്റെ ഗോള്‍. രണ്ടു മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ മൂന്നാം ഗോളാണിത്. തൊട്ടുമുമ്പത്തെ കളിയില്‍ കോസ്റ്റ ഇരട്ടഗോള്‍ നേടിയിരുന്നു

Jun 21, 2018, 12:48 am IST

ഗോള്‍... ഒടുവില്‍ സ്‌പെയിന്‍ അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി

Jun 21, 2018, 12:34 am IST

രണ്ടാം പകുതി മല്‍സരം ആരംഭിച്ചു

Jun 21, 2018, 12:27 am IST

സ്‌പെയിനിന്റെ സമഗ്രാധിപത്യം

Jun 21, 2018, 12:19 am IST

റഫിയുടെ വിസില്‍... ആദ്യപകുതി അവസാനിച്ചു. ഇനിയുള്ള 45 മിനിറ്റ് സ്‌പെയിനിന് നിര്‍ണായകം

Jun 21, 2018, 12:15 am IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളിലേക്ക്. സ്‌കോര്‍ ഇപ്പോഴും ഗോള്‍രഹിതം

Jun 21, 2018, 12:15 am IST

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ മാത്രം സ്‌പെയിനിനു നേടാനാവുന്നില്ല

Jun 20, 2018, 11:52 pm IST

സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെയ്ക്ക് കരിയറിലെ 100ാം മല്‍സരമാണിത്‌

Jun 20, 2018, 11:49 pm IST

കളി 20ാം മിനിറ്റിലേക്കു കടക്കുമ്പോള്‍ സ്‌പെയിനിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കാണുന്നത്. ഇറാന്‍ ഗോള്‍മുഖത്ത് തമ്പടിച്ച് കളിക്കുകയാണ് അവര്‍

Jun 20, 2018, 11:46 pm IST

സ്‌പെയിനിന്റെ തുടരെയുള്ള മിന്നല്‍ ആക്രമങ്ങള്‍ക്കു മുന്നില്‍ ഇറാന്‍ പകച്ചു നില്‍ക്കുന്നു

Jun 20, 2018, 11:29 pm IST

വിസില്‍ മുഴങ്ങി.... സ്‌പെയിന്‍- ഇറാന്‍ മല്‍സരത്തിന് തുടക്കം

Jun 20, 2018, 11:29 pm IST

കിക്കോഫിന് മുമ്പത്തെ ദൃശ്യങ്ങള്‍

Jun 20, 2018, 11:26 pm IST

സ്‌പെയിന്‍- ഇറാന്‍ ടീമുകളുടെ പ്ലെയിങ് ഇലവന്‍

Story first published: Thursday, June 21, 2018, 1:50 [IST]
Other articles published on Jun 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X