Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെംബ്ലിയിലെ ഗ്ലാമര്‍ പോരില്‍ ഇംഗ്ലണ്ട് വീണു... സ്‌പെയിന്‍ തിരിച്ചടിച്ചത് പിന്നില്‍ നിന്ന ശേഷം

1

ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ സ്‌പെയിന്‍ കൊമ്പുകുത്തിച്ചു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ വെന്നിക്കൊടി പാറിച്ചത്. നാഷന്‍സ് ലീഗ് എയിലെ മറ്റൊരു മല്‍സരത്തില്‍ ഐസ്‌ലാന്‍ഡിനെ സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍മഴയില്‍ മുക്കി. എതിരില്ലാത്ത ആറു ഗോളുകളാണ് സ്വിസ് ടീം എതിര്‍ വലയില്‍ അടിച്ചുകയറ്റിയത്.

നാഷന്‍സ് ലീഗ് ബിയില്‍ ബോസ്‌നിയ ഹെര്‍സെഗോവിന 2-1ന് വടക്കന്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ നാഷന്‍സ് ലീഗ് സിയില്‍ ഗ്രീസ് 1-0ന് എസ്റ്റോണിയെയും ഫിന്‍ലാന്‍ഡ് ഇതേ സ്‌കോറിന് ഹംഗറിയെയും പരാജയപ്പെടുത്തി. നാഷന്‍സ് ലീഗ് ഡിയില്‍ ബെലാറസ് 5-0ന് സാന്‍മരിനോയെയും ലക്‌സംബെര്‍ഗ് 4-0ന് മാള്‍ഡോവയെയും തോല്‍പ്പിച്ചു.

2

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് സ്‌പെയിനിനെതിരേ ഇംഗ്ലണ്ട് തോല്‍വിയിലേക്കു വീണത്. കളി തുടങ്ങി 11ാം മിനിറ്റില്‍ തന്നെ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ ഗോളില്‍ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ സോളിലൂടെ സ്‌പെയിന്‍ ഗോള്‍ മടക്കി. 32ാം മിനിറ്റില്‍ റോഡ്രിഗോ മൊറേനോയുടെ ഗോള്‍ സ്‌പെയിനിന്റെ വിജയമുറപ്പിക്കുകയായിരുന്നു. കളിക്കിടെ ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ തലയ്ക്കു സാരമായി പരിക്കേറ്റത് തോല്‍വിയോടൊപ്പം ഇംഗ്ലണ്ടിനു മറ്റൊരു ആഘാതമായി മാറി. സ്‌ട്രെച്ചറിലാണ് താരത്തെ പുറത്തേക്കു കൊണ്ടുപോയത്. ഷോയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നു പിന്നീട് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തു.

Story first published: Sunday, September 9, 2018, 9:52 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+