Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡച്ചുപട ഇന്ന് ഇറ്റലിക്കെതിരെ

ആംസ്റര്‍ഡാം: യൂറോക്കപ്പ് ഫൈനലിന്റെ രണ്ടാമത്തെ അവകാശിയെ കണ്ടെത്താന്‍ ജൂണ്‍ 29 വ്യാഴാഴ്ച ഇറ്റലിയും ആതിഥേയരായ നെതര്‍ലന്റ്സും ഏറ്റുമുട്ടുന്നു. ആംസ്റര്‍ഡാമില്‍ ഇന്ത്യന്‍ സമയം രാത്രി 9.30-നാണ് മത്സരം.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെ ഇരുടീമുകളും സെമിഫൈനലിലെത്തിയിരിക്കുന്നത്. പ്രാഥമിക ലീഗില്‍ ചെക്ക് റിപ്പബ്ലിക്കിനെയും ഡെന്മാര്‍ക്കിനെയും ഫ്രാന്‍സിനെയും തോല്പിച്ച ഹോളണ്ട് ക്വാര്‍ട്ടറില്‍ മറികടന്നത് യൂഗോസ്ലാവിയയെയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ 13 ഗോളടിച്ച അവര്‍ വഴങ്ങിയത് മൂന്നു ഗോള്‍ മാത്രം.

ഇറ്റലിയുടേയും സ്ഥിതി ഭിന്നമല്ല. തുര്‍ക്കി, ബെല്‍ജിയം സ്വീഡന്‍ എന്നിവരെയാണ് ഇറ്റലി പ്രാഥമികലീഗില്‍ തകര്‍ത്തുവിട്ടത്. ക്വാര്‍ട്ടറില്‍ ജോര്‍ജെ ഹാജിയുടെ റോമാനിയയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയ ഇറ്റലി ഇതുവരെ എട്ടു ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. വഴങ്ങിയത് രണ്ടെണ്ണം മാത്രം.

നെതര്‍ലന്റ്സിന്റെ ശക്തി ഓറഞ്ച് ഗാലറി

യൂഗോസ്ലാവിയക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഓറഞ്ചണിഞ്ഞ റോട്ടര്‍ഡാമിലെ സ്റേഡിയം ഇന്ന് ആംസ്റര്‍ഡാമിലും നെതര്‍ലന്റ്സിനെ സ്വാഗതം ചെയ്യും. പാട്രിക്ക് ക്ലൂവെര്‍ട്ടും മാര്‍ക്ക് ഓവര്‍മാസും ഡെന്നീസ് ബെര്‍ഗ്ക്യാമ്പും ഓരോ നീക്കങ്ങള്‍ നടത്തുമ്പോഴും ഇളകിയാടുന്ന ഈ ഓറഞ്ചുപട തന്നെയാണ് നെതര്‍ലന്റ്സിന്റെ പിന്‍ബലം.

ഈ മൂവര്‍ സംഘത്തിനൊപ്പം എഡ്ഗാന്‍ ഡേവിഡ്സും സെന്‍ഡനും ചേരുമ്പോള്‍ ഡച്ചുപടയുടെ ആക്രമണത്തിന് മൂര്‍ച്ചയായി. വിജയം ഉറപ്പിച്ചാലും എതിര്‍ടീമിനെ ആക്രമിക്കുകയെന്ന തന്ത്രമാണ് നെതര്‍ലന്റ്സിന്റേത്. യൂഗോസ്ലാവിയക്കെതിരെ സംഭവിച്ചത് ഒരിക്കല്‍കൂടി ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓറഞ്ചുപട.

സന്തുലിത സഖ്യമായി ഇറ്റലി

എന്നാല്‍ യൂഗോസ്ലാവിയയുടേതുപോലെ ഇറ്റലിയുടെ പ്രതിരോധം തകര്‍ന്നു തരിപ്പണമാകുമെന്ന് വിശ്വസിക്കാനാവില്ല. നായകന്‍ അലക്സാണ്ട്രോ നെസ്റോയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിര ഇതുവരെ ടൂര്‍ണമെന്റില്‍ രണ്ടു ഗോളുകളേ വഴങ്ങിയിട്ടുള്ളൂ.

റുമാനിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ അന്റോണിയോ കോന്റി കളിക്കില്ലെങ്കിലും ഫ്രാന്‍സിസ്കോ ടോട്ടി, അലക്സാണ്ട്രോ ഡെല്‍പിയറോ, ഫിലിപ്പോ ഇന്‍സാഗി എന്നിവരടങ്ങിയ ആക്രമണ നിര ഏതു പ്രതിരോധത്തിലും വിള്ളലുണ്ടാക്കാന്‍ കെല്‍പുള്ളവരാണ്.

Story first published: Monday, June 11, 2012, 14:48 [IST]
Other articles published on Jun 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+