Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍

ബ്രസ്സല്‍സ്: എക്സ്ട്രാടൈമില്‍ വന്ന വിവാദമായ പെനാല്‍റ്റിയിലൂടെ പൊരുതിക്കളിച്ച പോര്‍ച്ചുഗലിനെ കീഴടക്കി ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോ 2000-ന്റെ ഫൈനലില്‍ കടന്നു. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനാലാണ് ടൂര്‍ണമെന്റിലാദ്യമായി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.ക്വാര്‍ട്ടറില്‍ കളിച്ച ടീമില്‍ കുറെ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. അതിനാല്‍ കളി ചൂടുപിടിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു. ആദ്യം ക്ലിക്ക് ചെയ്തത് ഫ്രാന്‍സാണ്. 13-ാം മിനിറ്റില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ ദിദിയെ ദെഷ്കാംപിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി വിറ്റോര്‍ ഭൈയ പിടിച്ചെടുത്തു.ടൂര്‍ണമെന്റിലെ മികച്ച ഗോള്‍

പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ഫ്രാന്‍സിന്റെ ഓരോ നീക്കങ്ങളും തട്ടിത്തകരുന്നതിനിടയിലാണ് ഇരുട്ടടിയായി നൂനോഗോമസിന്റെ ഗോള്‍ പിറന്നത്. ലൂയി ഫിഗോയില്‍ നിന്നാരംഭിച്ച നീക്കത്തിലാണ് ആദ്യഗോള്‍ പിറന്നത്.

19-ാം മിനിറ്റില്‍ ഫിഗോയില്‍ നിന്ന് പാസ് പിടിച്ചെടുത്ത സെര്‍ഗി കോണ്‍സീക്കോ ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നൂനോഗോമസിന് പന്ത് കൈമാറി. വലംകാലുകൊണ്ട് പന്ത് പൊക്കിയെടുത്ത ഗോമസ് പന്ത് നിലത്തുവീഴുന്നതിനുമുമ്പുതന്നെ ശക്തമായ ഒരു ഇടങ്കാലനടികൊണ്ട് ഗോള്‍ വല കുലുക്കിയപ്പോള്‍ ഫ്രഞ്ച് ഗോളി ബാര്‍ത്തേസിന് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പിന്നീടും പന്ത് ഇരുഗോള്‍മുഖത്തും കയറിയിറങ്ങിയെങ്കിലും ആദ്യപകുതി പോര്‍ച്ചുഗലിന്റ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചു.

ഫ്രാന്‍സിന്റെ ശക്തമായ തിരിച്ചുവരവ്

ഗോള്‍ മടക്കാന്‍ കഠിനാധ്വാനം ചെയ്ത ലോകചാമ്പ്യന്മാര്‍ക്ക് രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ തന്നെ ഫലം ലഭിച്ചു. ഡിഫന്‍ഡര്‍ ലിലിയന്‍ തുറാമില്‍ നിന്ന് പാസ് സ്വീകരിച്ച് നിക്കോളാസ് അനല്‍ക്കയെ ഓഫ്സൈഡ് കെണിയില്‍ പെടുത്താന്‍ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെനാല്‍റ്റി ബോക്സില്‍ നിലയുറപ്പിച്ച തിയറിഹെന്‍റിക്ക് അനെല്‍ക്ക പന്ത് നല്‍കി. പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ ഹെന്‍റി ഗോള്‍വല കുലുക്കിയപ്പോള്‍ ഫ്രഞ്ച് ക്യാമ്പില്‍ ആശ്വാസത്തിന്റെ നിശ്വാസമുയര്‍ന്നു.

ടൂര്‍ണമെന്റിലെ ആദ്യത്തെ എക്സ്ട്രാടൈം, ഗോള്‍ഡന്‍ ഗോള്‍

രണ്ടാം പകുതിയില്‍ ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വല ചലിച്ചില്ല. അതോടെ യൂറോ 2000-ലെ ഒരു മത്സരം ആദ്യമായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. നിശ്ചിതമസമയത്തെപ്പോലെത്തന്നെ ഇരുടീമുകളും ആക്രമണഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും എക്സ്ട്രാടൈമിന്റെ ആദ്യപകുതിയിലും ഗോളൊന്നും പിറന്നില്ല.

എക്സ്ട്രാടൈമിന്റെ രണ്ടാം പകുതിയുടെ 12-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിനിര്‍ണ്ണയിച്ച വിവാദ പെനാല്‍റ്റി വന്നു. പെനാല്‍റ്റി ബോക്സില്‍ വെച്ച് ഡേവിഡ് ട്രെസ്ഗെറ്റിന്റെ ഒരു ക്രോസ് പുറത്തേക്ക് തട്ടിക്കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ ആബേല്‍ സേവ്യറിന്റെ കൈയില്‍ പന്ത് തട്ടിയെന്ന് റഫറി വിധിച്ചു. പോര്‍ച്ചുഗല്‍ കളിക്കാര്‍ പ്രതിഷേധിക്കുന്നതിനിടെ സിനദിന്‍ സിദാനെ പോര്‍ച്ചുഗല്‍ വലയുടെ മേല്‍ക്കൂരയിലേക്ക് ടൂര്‍ണമെന്റിലെ ആദ്യഗോള്‍ഡന്‍ഗോള്‍ അടിച്ചുകയറ്റി.

Story first published: Monday, June 11, 2012, 14:56 [IST]
Other articles published on Jun 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+