Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സെമി ഇന്ന്

ബ്രസ്സല്‍സ്: യൂറോ 2000-ന്റെ സെമിഫൈനലിന് ജൂണ്‍ 28 ബുധനാഴ്ച തുടക്കം. ആദ്യസെമിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ പോര്‍ച്ചുഗലിനെയാണ് എതിരിടുന്നത്.

ഇരുടീമുകള്‍ക്കും ആത്മാവും കരുത്തുമായി ഓരോ കളിക്കാരുണ്ട്. ഫ്രാന്‍സിന് സിനദിന്‍ സിദാനെയും പോര്‍ച്ചുഗലിന് ലൂയി ഫിഗോയും. മധ്യനിരയില്‍ നിന്നുള്ള ഓരോ നീക്കങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നവര്‍. മികവാര്‍ന്ന കളി കൊണ്ട് ടീമിന് പ്രചോദനം പകരുന്നവര്‍.

്അവര്‍ രണ്ടുപേരും മികച്ച കളിക്കാരാണ്. അവര്‍ക്ക് മത്സരഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ കഴിയും... ഗോള്‍ സ്കോര്‍ ചെയ്യാന്‍ കഴിയും... പ്രതീക്ഷിച്ചതിലും മികച്ചരീതിയില്‍ ടീമിനെ കളിപ്പിക്കാന്‍ സാധിക്കും... വ്യക്തിഗതമികവിനേക്കാളേറെ അവര്‍ ടീമിനുവേണ്ടി കളിക്കുന്നു എന്നതാണ് അവരെ മികച്ച കളിക്കാരാക്കുന്നത്, ഫ്രഞ്ച് കോച്ച് റോജര്‍ ലെമിറെ പറയുന്നു.

ലീഗ് ഘട്ടത്തിലെ മൂന്നു കളികളും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ തുര്‍ക്കിയെ 2-0-ത്തിന് പരാജയപ്പെടുത്തിയ അവര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ. അതും ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍. ലീഗ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോര്‍ച്ചുഗലിന്റെ രണ്ടാം നിര പരാജയപ്പെടുത്തിയത് അവരുടെ ശക്തി വെളിവാക്കുന്നത്.

ഫ്രാന്‍സിന്റെ സ്ഥിതിയും മറിച്ചല്ല. ആദ്യമത്സരം മുതല്‍ക്കുതന്നെ എതിരാളികള്‍ക്കുമേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ഫ്രാന്‍സിന്റെ വരവ്. അവസാനലീഗ് പോരാട്ടത്തില്‍ അവരുടെ രണ്ടാംനിര നെതര്‍ലന്റ്സിനോട് പരാജയപ്പെട്ടെങ്കിലും തങ്ങള്‍ ക്ഷീണിതരായിട്ടില്ലെന്ന് സ്പെയിനിനെതിരായ ക്വാര്‍ട്ടറില്‍ അവര്‍ തെളിയിച്ചു.

ഫ്രാന്‍സിന്റെ മിഡ്ഫീല്‍ിഡില്‍ ഇമ്മാനുവല്‍ പെറ്റിറ്റ് തിരിച്ചുവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അങ്ങനെവന്നാല്‍ യൂറി യോര്‍ക്കേഫോ ക്രിസ്റഫര്‍ ദുഗാരിയോ പുറത്തിരിക്കേണ്ടിവരും.

ഇന്ത്യന്‍സമയം രാത്രി 12.15-ന് ബ്രസ്സല്‍സില്‍ വെച്ചാണ് മത്സരം.

Story first published: Monday, June 11, 2012, 14:57 [IST]
Other articles published on Jun 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+