ആംസ്റര്‍ഡാം: ഇറ്റലിക്കെതിരായ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട നെതര്‍ലന്റ്സിന്റെ കോച്ച് ഫ്രാങ്ക് റൈക്കാര്‍ഡ് സ്ഥാനം രാജിവെച്ചു. സെമിഫൈനല്‍ കഴിഞ്ഞ ഉടന്‍ തന്നെയായിരുന്നു റൈക്കാര്‍ഡ് രാജിക്കാര്യം പ്രഖ്യാപിച്ചത്.
ഇതോടെ യൂറോ 2000-ല്‍ സെമിയില്‍ തോറ്റ രണ്ടു ടീമുകളുടെയും കോച്ചുകള്‍ സ്വമേധയാ രാജിവെച്ചു. ആദ്യസെമിയില്‍ ഫ്രാന്‍സിനോട് തോറ്റ പോര്‍ച്ചുഗലിന്റെ കോച്ച് ഹുമ്പര്‍ട്ടോ കോയെല്‍ഹോയും സ്ഥാനം രാജിവെച്ചിരുന്നു.
എന്റെ അവസരം നഷ്ടപ്പെട്ടു. ഹോളണ്ട് യൂറോപ്യന്‍ ചാമ്പ്യന്മാരാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആ അവസരം എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴത്തെ കളിക്കാര്‍ക്ക് അതിനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ എനിക്ക് അവരെ നയിക്കാന്‍ സാധിച്ചില്ല, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് റൈക്കാര്‍ഡ് പറഞ്ഞു.
ഇറ്റലിക്കെതിരായ സെമിഫൈനലില്‍ അഞ്ചു പെനാല്‍റ്റികളാണ് ഹോളണ്ട് പാഴാക്കിയത്. രണ്ടെണ്ണം നിശ്ചിത സമയത്തും മൂന്നെണ്ണം പെനാല്‍റ്റി ഷൂട്ടൗട്ടിലും. രണ്ടെണ്ണം ക്യാപ്റ്റന്‍ ഫ്രാങ്ക് ഡിബോയറും ഒന്ന് പാട്രിക്ക് ക്ലൂവെര്‍ട്ടുമായിരുന്നു പാഴാക്കിയത്.
1998-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ നെതര്‍ലന്റ്സ് ടീമിലെ അംഗമായിരുന്നു 36-കാരനായ റൈക്കാര്‍ഡ്.