Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോര്‍വെ സ്പെയിനിനെ തോല്പിച്ചു (1-0)

റോട്ടര്‍ഡാം: പ്രവാചകരുടെയും കാണികളുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് യൂറോ 2000-ല്‍ ഒരിക്കല്‍ക്കൂടെ അട്ടിമറി വിജയം. ചൊവാഴ്ച നടന്ന ഒരു ഗ്രൂപ്പ് സി മത്സരത്തില്‍ കളിയുടെ ആദ്യാവസാനം പ്രതിരോധം വിള്ളല്‍ വരുത്താതെ സൂക്ഷിച്ച നോര്‍വെ സ്പെയിനിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.

സ്പെയിന്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ ഗോളൊന്നും വീണില്ല. സ്റാര്‍ ഫോര്‍വേഡുകളായ റൗള്‍ ഗോണ്‍സാലസിനെയും ഇസ്മായില്‍ ഉര്‍സൈസിനെയും നോര്‍വെ ഫലപ്രദമായി മാര്‍ക്കു ചെയ്തതോടെ സ്പെയിന്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം നോര്‍വെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യഘട്ടത്തില്‍ പ്രതിരോധത്തിലൂന്നിക്കളിച്ച നോര്‍വെ 20-ാം മിനിറ്റാലാണ് ആദ്യ ആക്രമണം തന്നെ നടത്തിയത്.

66-ാം മിനിറ്റിലാണ് സ്പെയിനിനെ ഞെട്ടിച്ച ഗോള്‍ പിറന്നത്. സ്പെയിന്‍ ഗോള്‍പോസ്റിന് 12 മീറ്റര്‍ അകലെ വെച്ച് തോട്ടന്‍ഹാം ഹോസ്റ്പൂര്‍ പന്ത് തോമസ് മൈഹ്റിന് നല്‍കിയപ്പോള്‍ സ്പെയിന്‍ ഗോളി ഫ്രാന്‍സിസ്കോ മോളിന മുന്നോട്ടു വന്നു. അതോടെ മൈഹ്ര്‍ പന്ത് സ്റെഫാന്‍ ഇവേഴ്സണ് കൈമാറി. മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഇവേഴ്സണ്‍ പന്ത് വലയിലാക്കുകയും ചെയ്തു (1-0).

സ്പെയിനിന്റെ അടുത്ത മത്സരം ജൂണ്‍ 18-ന് സ്ലോവേനിയയുമായാണ്. അതേ ദിവസം തന്നെ നോര്‍വെ യൂഗോസ്ലാവിയയെയും നേരിടും.

Story first published: Wednesday, June 13, 2012, 12:49 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+