Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ കീഴടക്കി

ഈന്തോവന്‍: ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ യൂറോ 2000-ല്‍ ആദ്യ അട്ടിമറി സ്വന്തമാക്കി. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷം ഫിലിപ് ഫിഗോ, ജോവോ പിന്‍ഡോ, നൂനോ ഗോമസ് എന്നിവരുടെ ഗോളുകളിലൂടെയാണ് പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ കീഴടക്കിയത്. പോള്‍ ഷോള്‍സും സ്റീവ് മക്മനാമനും ഇംഗ്ലണ്ടിനു വേണ്ടി ഗോളുകള്‍ നേടി.

ഇപ്രാവശ്യത്തെ യൂറോ 2000-ലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഗ്രൂപ്പ് ഏയില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും തമ്മില്‍ നടന്ന പോരാട്ടം. കളിയുടെ മൂന്നാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. ഡേവിഡ് ബെക്കാമിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ പോള്‍ ഷോള്‍സാണ് ഇംഗ്ലണ്ടിന്റെ ആദ്യഗോള്‍ നേടിയത് (0-1).

ഒരു ഗോളിന് പിന്നിലായിട്ടും താളം കണ്ടെത്താനാകാഞ്ഞ പോര്‍ച്ചുഗലിന് 18-ാം മിനിറ്റില്‍ വീണ്ടും തിരിച്ചടിയേറ്റു. മൈക്കല്‍ ഓവനും ബെക്കാമും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബെക്കാമില്‍ നിന്ന് പാസ് സ്വീകരിച്ച സ്റീവ് മക്മനാമന്‍ ഒരു ഹാഫ്വോളിയിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കി (0-2).

പിന്നീട് ഉണര്‍ന്നു കളിച്ച പോര്‍ച്ചുഗല്‍ തിരിച്ചടിക്കാന്‍ തുടങ്ങി. 22-ാം മിനിറ്റില്‍ നൂനോ ഗോമസ് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് സീമാനെ കബളിപ്പിച്ച് നല്‍കിയ പാസ് ഫിലിപ് ഫിഗോ ഗോളാക്കി മാറ്റി (1-2). ടൂര്‍ണമെന്റ് കണ്ട മികച്ച ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ സമനില കണ്ടെത്തിയത്. 37-ാം മിനിറ്റില്‍ റുയി കോസ്റയില്‍ നിന്ന് വളരെ ഉയരത്തില്‍ ലഭിച്ച ക്രോസില്‍ ജോവോ പിന്റോ പറന്നുയര്‍ന്ന് തല വെച്ചു കൊടുത്തപ്പോള്‍ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ സോള്‍ കാംബെല്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിവന്നു (2-2).

ആകെ താറുമാറായ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത പോര്‍ച്ചുഗല്‍ 59-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. പ്രതിരോധന നിരയെ കബളിപ്പിച്ച് ഒരിക്കല്‍ കൂടി റുയി കോസ്റ നല്‍കിയ പാസ് പെട്ടെന്നുതന്നെ നിയന്ത്രണത്തിലാക്കിയ നൂനോ ഗോമസ് ഗോള്‍വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചു കയറ്റി (3-2).

Story first published: Wednesday, June 13, 2012, 12:52 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+