ആംസ്റര്‍ഡാം: ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ആതിഥേയരായ നെതര്‍ലന്റ്സ് യൂറോ 2000-ലെ കുതിപ്പ് തുടങ്ങി. റൊണാള്‍ഡ് ഡിബോര്‍ കാരണം ലഭിച്ച ഒരു പെനാല്‍റ്റി സഹോദരന്‍ റൊണാള്‍ഡ് ഡിബോര്‍ ചെക്ക് വലയിലെത്തിച്ചതോടെയാണ് നെതര്‍ലന്റ്സ് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യവിജയം കരസ്ഥമാക്കിയത്.
കളിയുടെ അവസാന നിമിഷത്തില്‍ ചെക്ക് പെനാല്‍റ്റി ബോക്സില്‍ വെച്ച് റൊണാള്‍ഡിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് നെതര്‍ലന്റ്സിന് പെനാല്‍റ്റി ലഭിച്ചു. സഹോദരന്‍ ഫ്രാങ്ക് പിഴവേതും കൂടാതെ ചെക്ക് വല കുലുക്കി (1-0).
മത്സരത്തില്‍ ഭൂരിഭാഗം സമയവും നെതര്‍ലന്റ്സിന്റെ ആധിപത്യമായിരുന്നു. ഡെന്നിസ് ബെര്‍ഗ്ക്യാംപ്, പാട്രിക്ക് ക്ലുവെര്‍ട്ട് എന്നിവര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചെക്ക് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി.
നെതര്‍ലന്റ്സിന്റെ അടുത്ത മത്സരം ജൂണ്‍ 16-ന് ഡെന്‍മാര്‍ക്കുമായാണ്. അതേ ദിവസം തന്നെ ചെക്ക് റിപ്പബ്ലിക്ക് ഫ്രാന്‍സിനെ നേരിടും.