Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകചാമ്പ്യന്മാര്‍ക്ക് മൂന്നുഗോള്‍ വിജയം

ബ്രഗ്സ്: ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് മൂന്നുഗോള്‍ വിജയത്തോടെ യൂറോ 2000-ല്‍ അരങ്ങേറി. പൊരുതിക്കളിച്ച ഡെന്‍മാര്‍ക്കിനെ ലോറന്റ് ബ്ലാങ്ക്, തിയറി ഹെന്‍റി, സില്‍വിയന്‍ വില്‍റ്റോഡ് എന്നിവരുടെ ഗോളിലൂടെയാണ് ഫ്രാന്‍സ് തകര്‍ത്തത്.

ഡെന്മാര്‍ക്കിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിറ്റില്‍ത്തന്നെ ലോകചാമ്പ്യന്മാര്‍ക്കെതിരെ ലീഡ് നേടാനുള്ള അവസരം അവര്‍ കളഞ്ഞുകുളിച്ചു. ഫ്രഞ്ച് ഡിഫന്‍ഡര്‍ മാര്‍സല്‍ ഡിസൈലി വരുത്തിയ ഒരു പിഴവ് മുതലെടുത്ത ജെസ്പര്‍ ഗ്രോങ്ക്ജെര്‍ പന്ത് കൈവശപ്പെടുത്തിയെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഫെബിന്‍ ബാര്‍ത്തസ് രക്ഷകനായി. 10-ാം മിനിറ്റില്‍ ജോണ്‍ ഡാള്‍ തൊമാസണ്‍ നടത്തിയ മുന്നേറ്റവും ബാര്‍ത്തസ് തടഞ്ഞിട്ടു.

ലോകക്കപ്പ് ഹീറോ സിനദിന്‍ സിദാനെയിലൂടെയാണ് ഫ്രാന്‍സ് ആദ്യമുന്നേറ്റം നടത്തിയത്. 14-ാം മിനിറ്റില്‍ സിദാനെയുള്ള ഗോളെന്നുറച്ച ഷോട്ട് പുറത്തേക്കു പോയി. ക്രമേണ മിഡ്ഫീല്‍ഡില്‍ നിയന്ത്രണം കൈക്കലാക്കിയ ഫ്രാന്‍സ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി. അതിനവര്‍ക്ക് 17-ാം മിനിറ്റില്‍ ഫലവും ലഭിച്ചു. നിക്കോളാസ് അനേല്‍ക്ക തൊടുത്ത ഒരു ഷോട്ട് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്മിച്ചല്‍ തടഞ്ഞിട്ടെങ്കിലും ഓടിയെത്തിയ ബ്ലാങ്ക് ഗോള്‍പോസ്റിന്റെ മൂലയിലേക്ക് പന്ത് അടിച്ചു കയറ്റി (1-0).

ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ തുലച്ച ഡെന്‍മാര്‍ക്ക് തന്നെയാണ് രണ്ടാം പകുതിയിലും മുന്നേറ്റം ആരംഭിച്ചത്. സ്റിഗ് തോഫ്റ്റിംഗിന്റെ 20 ഫ്രീക്കിക്കും ജോണ്‍ തൊമാസന്റെ ഹെഡ്ഡറും വളരെ ബുദ്ധിമുട്ടിയാണ് ബാര്‍ത്തസ് തടഞ്ഞുനിര്‍ത്തിയത്. ഫ്രാന്‍സിന്റെ രണ്ടാം ഗോളന് വഴിവെച്ചത് സിദാനെയാണ്. 65-ാം മിനിറ്റില്‍ സിദാനെ അളന്നുമുറിച്ചുകൊടുത്ത പാസ് ഇടതുഭാഗത്ത് നിന്നിരുന്ന ഹെന്‍റി തെറ്റേതും കൂടാതെ വലയിലെത്തിച്ചു (2-0).

രണ്ടു ഗോള്‍ വീണതോടെ തളര്‍ന്നുപോയ ഡെന്‍മാര്‍ക്കിനു മേല്‍ പകരക്കാരനായി ഇറങ്ങിയ സില്‍വിയന്‍ വില്‍റ്റോഡാണ് അവസാനത്തെ ആണിയടിച്ചത്.

Story first published: Wednesday, June 13, 2012, 13:00 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+