ബ്രഗ്സ് : യൂഗോസ്ലാവിയയെ അവസാന നിമിഷ ഗോളുകളിലൂടെ 4-3 ന് തോല്‍പിച്ച് സ്പെയിന്‍ യൂറോകപ്പ് 2000ന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഗയിസ്കാ മെന്‍ഡേറ്റയുടേയും അല്‍ഫന്‍സോ പെരെസിന്റേയും ഗോളുകളാണ് കളിയുടെ ഗതി തിരിച്ചു വിട്ടത്.
കളി ജയിച്ചതോടെ സ്പെയിന്‍ ഗ്രൂപ്പ് ജേതാക്കളാക്കുകയും ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. യൂഗോസ്ലാവിയയും ഗ്രുപ്പില്‍ രണ്ടാം സ്ഥാനത്തോടെ ക്വാര്‍ട്ടറില്‍ കടന്നു കൂടി.
യൂഗോസ്ലാവിയയ്ക്ക് വേണ്ടി 30ാം മിനിട്ടില്‍ മിലോസവിക്കും 50 ാം മിനിട്ടില്‍ ഗോവദാരിക്കയും 75 ാം മിനിട്ടില്‍ കോംദജനോവിക്കുമാണ് ഗോള്‍ നേടിയത്. സ്പെയിനിന് വേണ്ടി അല്‍ഫോന്‍സോ 38 ാം മിനിട്ടിലും 90 ാം മിനിട്ടിലും മുനിട്ടിസ് 51 ാം മിനിട്ടിലും മെന്‍ഡീറ്റ 90 ാം മിനിട്ടിലും ഗോള്‍ നേടി.