Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ലോവേനിയയുമായി സമനില പാലിച്ച് നോര്‍വെ പുറത്ത്

ര്‍ണെം: സ്ലോവേനിയയുമായി സമനില പാലിച്ച് നോര്‍വെ യൂറോകപ്പ് 2000ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. യൂഗോസ്ലാവിയോട് സ്പെയിന്‍ തോല്‍ക്കുകയാണെങ്കില്‍ സ്ലോവേനിയയുമായി ഒരു ഗോള്‍രഹിത ഡ്രോ തന്നെ നോര്‍വെയ്ക്ക് ധാരാളമായിരുന്നു. എന്നാല്‍ യുഗോസ്ലാവിയയോട് 2-3 ന് പിന്നില്‍ നിന്നിരുന്ന സ്പെയിന്‍ രണ്ട് ഗോളുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നോര്‍വെയുടെ കണക്കുകൂട്ടലുകള്‍ തകര്‍ന്നു.

എന്നാല്‍ ആദ്യമായി ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്ലോവേനിയയ്ക്ക് അഭിമാനത്തോടെ തിരികെ പോകാം. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി അവരെ ആരും നിസ്സാരന്മാരായി കാണില്ല.

കളി തുടങ്ങാന്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മുതല്‍ രണ്ട് ടീമുകളും ആക്രമണം അഴിച്ചു വിട്ടെങ്കിലും ഫലം കണ്ടില്ല. അടുത്ത ഘടത്തില്‍ കടക്കണമെങ്കില്‍ സ്ലോവേനിയയ്ക്ക് വിജയം അത്യാവശ്യമായിരുന്നു. നോര്‍വെ കളിക്കാര്‍ പരുക്കന്‍ കളിയാണ് പുറത്തെടുത്തത് എന്ന് സ്ലോവേനിയന്‍ മുന്‍നിര കളിക്കാരന്‍ സ്ലാറ്റ്കോ സഹോവിക് കളി കഴിഞ്ഞ് പറഞ്ഞു.

Story first published: Wednesday, June 13, 2012, 11:48 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+