Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോര്‍ച്ചുഗല്‍ സെമിയില്‍

ആംസ്റര്‍ഡാം: ആക്രമണ ഫുട്ബോളിന്റെ ചടുലതയില്‍ പോര്‍ച്ചുഗല്‍ യൂറോ 2000-ത്തിന്റെ സെമിയിലേക്ക്. ശനിയാഴ്ച ആംസ്റര്‍ഡാമില്‍ നടന്ന ഏകപക്ഷീയമായ ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ആദ്യമായി യൂറോക്കപ്പിന്റെ സെമഫൈനലിലെത്തിയത്.

നൂനോ ഗോമസ് 44-ാം മിനിറ്റിലും 56-ാം മിനിറ്റിലും നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് പോര്‍ച്ചുഗലിനെ സെമിയിലെത്തിച്ചത്. ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ തുര്‍ക്കിയുടെ ആരിഫ് എര്‍ഡം പെനാല്‍റ്റി തുലച്ചപ്പോള്‍ 29-ാം മിനിറ്റില്‍ത്തന്നെ ഫെര്‍ണാണ്ടോ കൂട്ടോയെ ഫൗള്‍ ചെയ്തതിന് തുര്‍ക്കി ഡിഫന്‍ഡര്‍ ആല്‍പേ ഓസാലന് പുറത്തുപോകേണ്ടിവന്നു.

ഊഹാപോഹങ്ങള്‍ക്കറുതിവരുത്തി പരിക്കില്‍ നിന്ന് മോചിതനായ ഹാകന്‍ സൂകറുമൊത്താണ് തുര്‍ക്കി കളത്തിലിറങ്ങിയത്. ഹാട്രിക്ക് വീരനായ സെര്‍ഗി കോണ്‍സീക്കോയെ പോര്‍ച്ചുഗലും ആദ്യം മുതലേ കളിപ്പിച്ചു.

സൂകറിനെ അമിതമായി ആശ്രയിച്ച തുര്‍ക്കിക്ക് ലൂയിസ് ഫിഗോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ നടത്തിയ ആക്രമണശൈലി താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഫിഗോയും റൂയി കോസ്റയും തുടങ്ങിവെക്കുന്ന ആക്രമണങ്ങള്‍ തുര്‍ക്കി ഗോള്‍മുഖത്തുവന്നലച്ചുകൊണ്ടേയിരുന്നു.

ഫിഗോയും കോസ്റയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍ നിന്നു തന്നെയായിരുന്നു ആദ്യഗോള്‍ പിറന്നത്. വലതുഭാഗത്തുകൂടെ പാസ്സുമായി മുന്നേറിയ ഈ കൂട്ടുകെട്ടില്‍ നിന്ന് ലഭിച്ച ക്രോസ് നൂനോ ഗോമസ് തുര്‍ക്കി വലയിലേക്ക് അടിച്ചു കയറ്റി (1-0). ഒന്നാം പകുതിയില്‍ത്തന്നെ തുര്‍ക്കി സമനില കൈവരിക്കേണ്ടതായിരുന്നു. പന്തുമായി മുന്നേറിയ ആരിഫ് എര്‍ഡമിനെ ഫെര്‍ണാണ്ടോ കൂട്ടോ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് തുര്‍ക്കിക്ക് പെനാല്‍റ്റി ലഭിച്ചു. എര്‍ഡം തന്നെ എടുത്ത പെനാല്‍റ്റി കിക്ക് പോര്‍ച്ചുഗല്‍ ഗോളി വിറ്റോര്‍ ഭൈയ തടഞ്ഞിട്ടു.

രണ്ടാം പകുതിയിലും പോര്‍ച്ചുഗലിന്റെ ആധിപത്യമായിരുന്നു. 56-ാം മിനിറ്റില്‍ വീണ്ടും ഫിഗോ-ഗോമസ് കൂട്ടുകെട്ട് തുര്‍ക്കി വലയം ഭേദിച്ചു. വലതുഭാഗത്തുകൂടെ കുതിച്ച ഫിഗോ പന്ത് പെനാല്‍റ്റി ബോക്സിലേക്ക് സ്ക്വയര്‍ ചെയ്തപ്പോള്‍ സ്ഥാനമുറപ്പിച്ചു നിന്നിരുന്ന ഗോമസിന് തുര്‍ക്കി ഗോളിയെ കീഴടക്കേണ്ട ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ (2-0).

ജൂണ്‍ 25ന് ഞായറാഴ്ച ഫ്രാന്‍സും സ്പെയിനും തമ്മില്‍ നടക്കുന്ന നാലാം ക്വാര്‍ട്ടറിലെ വിജയിയെയാണ് പോര്‍ച്ചുഗല്‍ സെമിയില്‍ നേരിടുക. ജൂണ്‍ 29-നാണ് മത്സരം.

Story first published: Monday, June 11, 2012, 15:11 [IST]
Other articles published on Jun 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+