Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലി 2-1 ന് സ്വീഡനെ തോല്‍പിച്ചു

ഈന്തോവന്‍: യൂറോ 2000 പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സ്വീഡന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തെങ്കിലും പ്രബലരായ ഇറ്റലിയുടെ മുന്നില്‍ 2-1 ന് അടിയറവ് പറഞ്ഞു. ലൂയിഗി ഡീ ബിയാഗിയോയും അലസ്സാന്‍ഡ്രോ ഡെല്‍ പിയറോയുമാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയത്.

എട്ട് പ്രമുഖ കളിക്കാരെ മാറ്റി നിര്‍ത്തിയാണ് ഇറ്റലി കളിക്കാനിറങ്ങിയത്. മുന്‍ുപ് കളിച്ച രണ്ട് കളികളും ഇറ്റലി വിജയിച്ചിരുന്നു. ഇറ്റലിയെ 2-0 നെങ്കിലും തോല്‍പിക്കുകയും തുര്‍ക്കി ബെല്‍ജിയത്തിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ സ്വീഡന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ആവുമായിരുന്നുള്ളു.

39 ാം മിനിട്ടില്‍ ഇറ്റലിക്ക് വേണ്ടി ഡീ ബിയാഗിയോ ആദ്യ ഗോള്‍ നേടി. ജയം അത്യാവശ്യമായിരുന്ന സ്വീഡന്‍ പൊരുതി കളിച്ചുവെങ്കിലും ഏറെ പഴുതുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ 77ാം മിനിട്ടില്‍ അന്‍ഡര്‍സണ് കൊടുത്ത ഒരു പാസ് മുതലാക്കി ഇറ്റാലിയന്‍ ഗോളിയെ കബിളിപ്പിച്ച് ലാര്‍സന്‍ സമനില ഗോള്‍ നേടി (1-1).

സ്വീഡന്റെ ആഹ്ളാദം ഏറെ നേരം നീണ്ടുനിന്നില്ല. 88ാം മിനിട്ടില്‍ പുതുമുഖം അലസ്സാന്‍ഡ്രോ ഡെല്‍ പിയറോ ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ (2-1) സ്വീഡിഷ് പ്രതീക്ഷകള്‍ തകര്‍ന്നു.

Story first published: Wednesday, June 13, 2012, 12:00 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+