Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുര്‍ക്കിയോട് തോറ്റ് ബെല്‍ജിയം പുറത്ത്

ബ്രസ്സല്‍സ്: യൂറോ 2000ന്റെ സഹ ആതിഥേയരായ ബെല്‍ജിയം തുര്‍ക്കിയോട് രണ്ട് ഗോളിന് തോറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ബെല്‍ജിയത്തിന് ക്വാര്‍ട്ടറില്‍ കടക്കാന്‍ തുര്‍ക്കിയോട് സമനില പാലിച്ചാല്‍ മാത്രം മതിയായിരുന്നു.

കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ ഹകന്‍ സുകൂര്‍ രണ്ട് തവണ ബെല്‍ജിയത്തിന്റെ വല ചലിപ്പിച്ചപ്പോള്‍ തുര്‍ക്കിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശനം ഉറപ്പായി. ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയുടെ ആദ്യ ജയമാണിത്. ജൂണ്‍ 24 ശനിയാഴ്ച ആംസ്റ്റര്‍ഡാമില്‍ വച്ച് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കി പോര്‍ച്ചുഗലിനെ നേരിടും.

കളിയുടെ തുടക്കത്തില്‍ ബെല്‍ജിയം മികച്ച ഫോമിലായിരുന്നു. തുര്‍ക്കിയുടെ ഡിഫന്‍ഡര്‍മാര്‍ ഏറെ പാടുപെട്ടാണ് ബെല്‍ജിയത്തിന്റെ മുന്‍നിരകളിക്കാരുടെ നീക്കങ്ങള്‍ തടഞ്ഞത്. എന്നാല്‍ ഹകന്‍ സൂകൂറുള്‍പ്പടെയുള്ള തുര്‍ക്കിയുടെ മുന്‍നിര കളിക്കാര്‍ പെട്ടന്ന് തന്നെ കളിയുടെ ഗതി തിരിച്ചു വിട്ടു.

45 ാം മിനിട്ടില്‍ ഹകന്‍ സുകൂര്‍ തുര്‍ക്കിയെ മുന്നിലെത്തിച്ചു. രണ്ട് ബെല്‍ജിയം കളിക്കാരെ കബിളിപ്പിച്ച് പന്തുമായ മുന്നേറിയ ഹകന്‍ തനിക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റി (1-0). ഇടവേളയ്ക്ക് ശേഷം സമനില ഗോളിന് വേണ്ടി ബെല്‍ജിയം പൊരുതി കളിച്ചെങ്കിലും ഫലമുണ്ടായില്ല. 70 ാം മിനിട്ടില്‍ ദ്രുത ഗതിയിലുള്ള പാസുകളുടെ ഒടുവില്‍ പന്ത് ഹകന്‍ സുകൂറിന് ലഭിച്ച പന്ത് നൊടിയിടയില്‍ വലയിലാക്കി (2-0).

Story first published: Wednesday, June 13, 2012, 12:04 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+