ലെയ്ഗ് : യൂറോ 2000 ത്തിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യൂഗോസ്ലാവിയ നോര്‍വെയെ തോല്‍പിച്ചു. ക്വാര്‍ട്ടറിലെത്താന്‍ സ്പെയിനുമായുള്ള മത്സരത്തില്‍ യൂഗോസ്ലാവിയയ്ക്ക് ഒരു സമനില മാത്രം ധാരാളം.
സ്ലോവേനിയയുമായി 0-3ന് പിന്നിലായ ശേഷം കളിയിലേക്ക് തിരിച്ചവന്ന് 3-3 ന് സമനില നേടിയ യൂഗോസ്ലാവിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു. നോര്‍വെയാകട്ടെ പരിക്കേറ്റ ക്യാപ്റ്റന്‍ വുജാടിന്‍ ബോസ്കോവിനെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങളൊന്നു വരുത്തിയില്ല.
ആദ്യം മുതല്‍ക്കേ യൂഗോസ്ലാവിയന്‍ ആധിപത്യം വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ എട്ടാം മിനിട്ടില്‍ മുന്‍നിര കളിക്കാരന്‍ സാവോ മിലോസെവിച്ച് നേടിയ ഗോളിലൂടെയാണ് യൂഗോസ്ലാവിയ മുന്നിലെത്തിയത്. ചാമ്പ്യന്‍ഷിപ്പിലെ സാവോയുടെ മൂന്നാമത്തെ ഗോളാണിത്.
കുറ്ച്ച് സമയത്തിനകം തന്നെ നോര്‍വേയ്ക്ക് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും യൂഗോസ്ലാവ് ഗോളി ഇവീക്കാ ക്രാജലിന്ര്‍െ മനോഹരമായ സേവിലൂടെ ആ നീക്കം പരാജയപ്പെടുത്തി.