ആംസ്റ്റര്‍ഡാം: യൂറോ 2000 ന്റെ ഗ്രൂപ്പ് സി മത്സരത്തില്‍ 2-1ന് സ്പെയിന് സ്ലോവേനിയയെ തോല്പിച്ചു. കളി തുടങ്ങി നാലാമത്തെ മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. 15 മീറ്റര്‍ ദൂരെ നിന്നുള്ള ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് റവുല് ഗോണ്‍സാലസ് സ്പെയിനിന് വേണ്ടി ഗോള്‍ നേടിയത്.
13 ാം മിനിട്ടില്‍ തന്നെ സ്പെയിനിന് ഗോള്‍നില വര്‍ദ്ധിപ്പിക്കാന്‍ മറ്റൊരു സുവര്‍ണ്ണാവസരം കൂടി ലഭിച്ചെങ്കിലും അത് പോസ്റ്റിനെ ഉരുമ്മി പുറത്ത് പോയി. 12 മീറ്റര്‍ ആകലെ ന്ിന്ന് ജുവാന്‍ വലേറോന് തൊടുത്തതായിരുന്നു ഈ ഷോട്ട്.
കളിയില്‍ മുന്‍തൂക്കം സ്പെയിനിനായിരുന്നുവെങ്കിലും അര മണിക്കൂറിനുള്ളില്‍ സ്ലോവേനിയ തിരിച്ചടിച്ചു. 59 ാം മിനിറ്റില്‍ മ്ലാഡന്‍ റുഡോന്ജയുടെ പാസ് ലഭിച്ച സ്ലാട്കോ സഹാവിക് മനോഹരമായ ഒരു ഷോട്ടിലൂടെ സ്പെയിനിന്റെ വല കുലുക്കി.
എന്നാല്‍ അടുത്ത മിനിട്ടില്‍ തന്നെ സ്പെയിന് തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. സ്പെയിനിന്റെ മെന്‍ഡീറ്റ നാല് സ്ലോവേനിയന്‍ കളിക്കാരെ കബിളിപ്പിച്ച്് മുന്നേറി എക്റ്റബറിയയ്ക്ക് പാസ് കൊടുത്തു. എക്റ്റബറിയയ്ക്ക് ആറു മീറ്റര്‍ അകലെ നിന്ന് പിഴവ് പറ്റിയില്ല (3-0).