Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് ജര്‍മ്മനിക്കെതിരെ വിജയം

ഷാര്‍ലറോ: ജര്‍മനിയെ ഒരു ഗോളിന് തോല്‍പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പില്‍ ആദ്യ ജയം നേടി. 34 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ അലന്‍ ഷേറര്‍ 52-ാം മിനറ്റില്‍ നേടിയ ഗോളാണ് ജംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ടിന്റെ വിജയത്തില്‍ സാങ്കേതിക മികവ് അവകാശപ്പെടാനില്ലെങ്കിലും പൊരുതി നേടിയതാണ് എന്ന് ഇംഗ്ലണ്ട് ടീമിന്റെ കോച്ച് കെവിന്‍ കീഗന്‍ പറഞ്ഞു. ഈ വിജയത്തോടെ പോര്‍ച്ചുഗലിനോടൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് അടുത്ത റൗണ്ടില്‍ കടക്കാന്‍ ഇംഗ്ലണ്ടിന് സാദ്ധ്യകളേറി. ഇതിനായി ഷാര്‍ലെറോയില്‍ വച്ച് ജൂണ്‍ 20 ന് ചൊവാഴ്ച റൊമാനിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന് സമനില ധാരാളം.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഷേറരുടെ ഗോള്‍ പിറന്നത്. വലത് വിങില്‍ നിന്ന് ഡേവിഡ് ബെക്കം തൊടുത്ത ഫ്രീ കിക്ക് അലന്‍ ഷേറര്‍ മനോഹരമായി ഹെഡ് ചെയ്തപ്പോള്‍ ജര്‍മന്‍ ഗോളി ഒലിവര്‍ കാനിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ (1-0). ജര്‍മന്‍ മുന്‍നിര കളിക്കാരനായ കാസ്റ്റന്‍ യാങ്കറുടെ പിഴവുകള്‍ക്ക് ടീം വന്‍ വില കൊടുക്കേണ്ടി വന്നു. സമനില നേടാമായിരുന്ന പല അവസരങ്ങളും ജര്‍മന്‍ മുന്‍ നിര കളിക്കാര്‍ പാഴാക്കി.

Story first published: Wednesday, June 13, 2012, 12:18 [IST]
Other articles published on Jun 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+